മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസര്‍ ആക്കാനുള്ള നീക്കത്തിന് എതിരെ ബനാറസ് ഹിന്ദു യൂണി വേഴ്‌സിറ്റിയില്‍ പ്രതിഷേധം.നാല്പതോളം വിദ്യാര്‍ഥികള്‍ വിസിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു
ലക്നൗ: മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ വിസിറ്റിങ് പ്രൊഫസര്‍ ആക്കാനുള്ള നീക്കത്തിന് എതിരെ ബനാറസ് ഹിന്ദു യൂണി വേഴ്‌സിറ്റിയില്‍ പ്രതിഷേധം.നാല്പതോളം വിദ്യാര്‍ഥികള്‍ വിസിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ചു.വുമണ്‍ സ്റ്റഡി സെന്ററില്‍ വിസിറ്റിംങ് പ്രൊഫസര്‍ ആകാനാണ് സോഷ്യല്‍ സയന്‍സ് വിഭാഗം നിതയെ ക്ഷണിച്ചത്.
റിലൈന്‍സ് ഗ്രൂപ്പ് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്നിട്ടാണ് നിതയെ ക്ഷണിച്ചതെന്ന് സോഷ്യല്‍ സയന്‍സ് വിഭാഗം അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ അറിയിച്ചു .കോടീശ്വരന്റെ ഭാര്യ എന്നത് ഒരു നേട്ടമ ല്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം ഭാര്യ നിത അംബാനി ബനാറസ് സര്‍വ്വകലാശാലയില്‍ വിസിറ്റിങ് പ്രൊഫസറായി ജോയിന്‍ ചെയ്യുന്നു എന്ന വാര്‍ത്തകള്‍ വ്യാജമെന്ന് റിലയന്‍സ് വ്യക്തമാക്കി. വാര്‍ത്തകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യങ്ങള്‍ റിലയന്‍സ് വിശദീകരിച്ചത്. നിലവില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് നിത അംബാനി.
ബനാറസ് സര്‍വ്വകലാശാലയില്‍ നിതയെ വിസിറ്റിങ് പ്രൊഫസറായി നിയമിക്കുന്നത് സംബന്ധിച്ച് ക്ഷണമൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇത്തരം നിര്‍ദ്ദേശവുമായി ആരും നിതയെ ബന്ധപ്പെട്ടിട്ടില്ലെന്നും റിലയന്‍സ് വക്താവ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ബനാറസ് സര്‍വ്വകലാശാലയില്‍ നിത അംബാനി ജോയിന്‍ ചെയ്യുന്നതിനെതിരെ ഇന്നലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്നാണ് പ്രതികരണവുമായി റിലയന്‍സ് എത്തിയത്.