ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച് ആര്‍ ഡി എസ് ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ശബ്ദരേഖ പുറത്തുവിട്ടത്
പാലക്കാട് : ഷാജ് കിരണുമായുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന സുരേഷ് പുറത്തുവിട്ടു. പാലക്കാട് എച്ച്ആര്‍ഡിഎസ് ഓഫീസില്‍ നടത്തിയ വാര്‍ത്താ സമ്മേള നത്തിലാണ് ശബ്ദരേഖ പുറത്തുവിട്ടത്. ഓഡിയോയിലെ ശബ്ദത്തില്‍ അവ്യക്തതയുള്ളതിനാല്‍ മാധ്യമങ്ങളുടെ ഓഫീ സിലേക്ക് ഓഡിയോ നല്‍കാമെന്ന് സ്വപ്ന പറഞ്ഞു.
ഷാജ് കിരണ്‍ സുഹൃത്തായിരുന്നുവെന്ന് ശബ്ദരേഖ പുറത്തുവിടുന്നതിന് മുന്നോടിയായി സ്വപ്ന പ്ര തികരിച്ചു. അദ്ദേഹത്തെ വര്‍ഷങ്ങളായി പരിചയമുണ്ട്.എം ശിവശങ്കര്‍ ആണ് പരിചയപ്പെടുത്തിയ ത്. ഷാജ് ആണ് തന്നെ കാണണമെന്ന് നിര്‍ബന്ധിച്ചത്. കളിക്കുന്നത് ആരോടെന്നറിയാമോ. മകളു ടെ പേര് പറഞ്ഞാല്‍ അദ്ദേഹം സഹിക്കില്ലെന്നും മറ്റും എനിക്ക് മുന്നറിയിപ്പ് തന്നു. സരിത്തിനെ പൊ ക്കുമെന്നും പറഞ്ഞു. തുടര്‍ന്ന് ഷാജ് കിരണിനെ വിളിച്ചുവരുത്തിയത് താനാണ്. മുന്നറിയിപ്പ് തന്ന തുകൊണ്ടാണ് വിളിച്ച ത്.
മൊഴിയെ കുറിച്ച് ഷാജ് സംസാരിച്ചു. മാനസികമായി സമ്മര്‍ദം ചെലുത്തി. തടവറയിലിട്ട് പൂട്ടുമെ ന്നും മകനെ നഷ്ടപ്പെടുമെന്നും പറഞ്ഞു. അതുകേട്ട് താന്‍ ഭയന്നു. ബ്ലാക്ക്മെയില്‍ ചെയ്യുകയായി രുന്നു ഷാജ് കിരണ്‍. മക്കളില്ലാത്ത വിഷമം അനുഭവിക്കുന്ന ഷാജ് കിരണിന്റെയും ഭാര്യയുടെയും അപേക്ഷ മാനിച്ചാണ് വാടക ഗര്‍ഭധാരണത്തിന് സമ്മതിച്ചതെന്നും സ്വപ്ന വ്യക്തമാക്കി. തന്റെ മൊഴി യുമായി എച്ച് ആര്‍ ഡി എസിന് ബന്ധമില്ലെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തു.