സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കാനുള്ള നിര്‍ദേശങ്ങളുമായി കേരള പൊലീസ് സൈബര്‍ഡോം.
വാട്സ്‌ആപ്പില്‍ റ്റൂ ഫാക്ടര്‍ ഓതന്‍റിക്കേഷനായി ഫോണ്‍ നമ്ബറും ഇ-മെയില്‍ ഐഡിയും ചേര്‍ക്കുന്നതെങ്ങനെയെന്ന വീഡിയോയും കുറിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേസ്ബുക്കിലും സമാനരീതിയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനായി റ്റു ഫാക്ടര്‍ ഓതന്‍റിഫിക്കേഷന്‍ ചെയ്യുന്നതിന് സൗകര്യമുണ്ട്.
സൈബര്‍ഡോം പങ്കുവച്ച കുറിപ്പ്:
ഈ അടുത്ത സമയങ്ങളില്‍ വ്യാപകമായി സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഉപഭോക്താക്കള്‍ തങ്ങളുടെ അക്കൗണ്ടുകള്‍ കൂടുതല്‍ സുരക്ഷിതമാകുന്നതിന് സെറ്റിങ്സിൽ കയറുക, 2 ഫാക്ടര്‍ ഓതന്റിക്കേഷന്‍ എനേബിള്‍ ചെയ്യേണ്ടതാണ്. വാട്സാപ്പ് ഉപഭോക്താക്കള്‍ 2 ഫാക്ടര്‍ ഓതന്റിക്കേഷനായി സെക്യൂരിറ്റി പിന്‍ നമ്പർ ചേര്‍ക്കേണ്ടതും, സ്വന്തം ഇ മെയില്‍ ഐ ഡി വാട്ട്സപ്പില്‍ ആഡ് ചെയ്യുവാന്‍ പ്രത്യേകം ശ്രദ്ധക്കേണം