English हिंदी

Blog

sithite

സുഗന്ധവ്യജ്ഞനങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്ന മേഖലയിലെ മുന്‍നിര സ്ഥാപനമാ യ സിന്തൈറ്റ് കേന്ദ്ര ഭക്ഷ്യസംസ്‌ക്കണ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ രൂപം കൊടുത്ത സിവിജെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്ററിന് കൊച്ചി കോലഞ്ചരിക്കടു ത്ത് ഐക്കരനാട്ടില്‍ തുടക്കമായി

കൊച്ചി: സുഗന്ധവ്യജ്ഞനങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്ന മേഖലയിലെ മുന്‍നിര സ്ഥാപനമായ സി ന്തൈറ്റ് കേന്ദ്ര ഭക്ഷ്യസംസ്‌ക്കണ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ രൂപം കൊടുത്ത സി വിജെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്ററിന് കൊച്ചി കോലഞ്ചരിക്കടുത്ത് ഐക്കരനാട്ടില്‍ തുടക്കമായി. വ്യ വസായമന്ത്രി പി രാജീവ് ഉദ്ഘാടനം നിര്‍വഹിച്ചു.

സിന്തൈറ്റ് ഗ്രൂപ്പിന്റെ സ്ഥാപകനായ സി വി ജേക്കബ്ബിന്റെ സ്മരണാര്‍ത്ഥമാണ് ക്ലസ്റ്ററിന് സിവിജെയെന്നു നാമകരണം ചെയ്തത്. 150 കോടി രൂപ മുതല്‍ മുടക്കി നിര്‍മ്മിച്ച പാര്‍ക്കില്‍ സുഗന്ധ വ്യജ്ഞനങ്ങളുടെയും കാര്‍ഷികോല്‍പ്പന്നങ്ങളുടെയും മൂല്യവര്‍ദ്ധിത സംസ്‌ക്കരണത്തിനും ഉല്‍പ്പാദനത്തിനും വിപണനത്തി നും സൗകര്യങ്ങള്‍ ലഭ്യമാണ്.

സിന്തൈറ്റ് ഗ്രൂപ്പിന്റെ സിവിജെ ആ ഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്ററിന്റെ ഉദ്ഘാ ടനം വ്യവസായമന്ത്രി പി രാജീവ് നിര്‍ വഹിക്കുന്നു. പി വി ശ്രീനിജന്‍ എം എല്‍എ, സിന്തൈറ്റ് മാനേജിംഗ് ഡ യറക്ടര്‍ ഡോ. വിജു ജേക്കബ്, വ്യവ സായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, സിന്തൈറ്റ് ജോ യിന്റ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ് തുടങ്ങിയവര്‍ സമീപം

ജോര്‍ജ് പോള്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി ലബോറട്ടറിയും (ജി. പി.എസ്.ടി) സിന്തൈറ്റ് ബയോടെ ക്കും പാര്‍ക്കിന്റെ ഭാഗമാണ്. സി ന്തൈറ്റ് ഗ്രൂപ്പിന്റെ കീഴിലുളള എല്ലാ യൂണിറ്റുകളുടെയും ഉല്‍പ്പന്ന ങ്ങളു ടെയും പ്രക്രിയകളുടെയും ലബോറട്ടറി പരിശോധനകള്‍ക്കുള്ള കേന്ദ്രീകൃത സംവിധാനമാണ് ജി.പി. എസ്.ടി. ഫെര്‍മെന്റേഷന്‍ സാങ്കേ തിക വിദ്യ ഉപയോഗപ്പെടുത്തി ഭ ക്ഷ്യോല്‍പ്പന്നങ്ങള്‍ കേടുവരാതെ സൂ ക്ഷിക്കുന്നതിനും പരിശോ ധി ക്കുന്നതിനുമുള്ള സംവിധാനങ്ങള്‍ സി ന്തൈറ്റ് ബയോടെക്ക് ലഭ്യ മാ ക്കും.

സമൂഹത്തിനാകെ ഗുണകരമായ മേന്മയും മൂല്യവും കൈവരിക്കുന്ന തിനൊപ്പം ഭക്ഷ്യോല്‍പ്പന്നങ്ങളും ചേരുവകളും കൂടുതല്‍ സുരക്ഷിത മായും പോഷകഗുണത്തോടും കൂടുതല്‍ കാലം കേടുവരാതെ സൂ ക്ഷി ക്കുവാനും സൗകര്യമൊരുക്കുന്നതാണ് സംവിധാനമെന്ന് സി ന്തൈറ്റ് ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ അജു ജേക്കബ്ബ് പറഞ്ഞു. ഉദ്ഘാ ടനച്ചടങ്ങളി ല്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ബെന്നി ബെഹാ നന്‍ എം.പി, പി.വി. ശ്രീനി ജന്‍ എംഎല്‍എ, വ്യവസായ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി മുഹ മ്മദ് ഹനീഷ് എന്നിവര്‍ പങ്കെടുത്തു.