നാളെ മുതല്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ; ബാങ്കുകള്‍ ഒന്നിടവിട്ടുളള ദിവസങ്ങളില്‍, വര്‍ക്ഷോപ്പുകള്‍ ശനിയും ഞായറും- മുഖ്യമന്ത്രി

pinaray 2

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയാതെ വരുമ്പോള്‍ മരണമടയുന്നവരുടെ എണ്ണം കൂടും. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് നാളെ മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കൊണ്ട് കോവിഡ് രോഗം കുറ ഞ്ഞില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുന്നു.രോഗികളുടെ എണ്ണം കുറയാതെ വരുമ്പോള്‍ മരണമടയുന്നവരുടെ എണ്ണം കൂടും . ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് നാളെ മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കര്‍ശന നിയന്ത്രണത്തിലൂടെ രോഗവ്യാപനം പിടിച്ച് കെട്ടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത്യാ വശ്യ കാര്യങ്ങള്‍ക്ക് പോകുന്നവര്‍ പൊലീ സില്‍ നിന്ന് പാസ് വാങ്ങണം. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തട്ടുകടകള്‍ തുറക്കരുത്. വര്‍ക് ഷോപ്പുകള്‍ ആഴ്ചയുടെ അവസാന രണ്ട് ദിവസം പ്രവര്‍ത്തിക്കാം. ബാങ്കുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിക്കണം.

Also read:  ഒമാനിലെ 99% ജനങ്ങളെ വ്യക്തിഗത വരുമാന നികുതി ബാധിക്കില്ലെന്ന് പഠനം

വീടിനകത്ത് രോഗപ്പകര്‍ച്ചയ്ക്ക് സാധ്യത കൂടുതലാണ്. വീട്ടിനുളില്‍ പൊതു ഇടങ്ങള്‍ കുറയ്ക്കണം. ഭക്ഷണം കഴിക്കല്‍, പ്രാര്‍ത്ഥന എന്നിവ കൂട്ടത്തോടെ ചെയ്യുന്നത് ഒഴിവാക്കണം. ജീവനും ജീവനോ പാധികളും സംരക്ഷിക്കാന്‍ ആണ് സര്‍ക്കാര്‍ ഊന്നല്‍, സമ്പര്‍ക്കം കുറയ്ക്കാന്‍ ലോക്ഡൗണ്‍ പോലെ ഫലപ്രദമായ നടപടി വേറെയില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച ഉടനെ രോഗികളുടെ എണ്ണം കുറയില്ല. അതിന് ഒരാഴ്ചയില്‍ കൂടുതല്‍ എടുക്കും. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കാനായി 25,000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. അന്തര്‍ജില്ലാ യാത്രകള്‍ പരമാവധി ഒഴിവാക്കണം. തീരെ ഒഴിവാക്കാന്‍ പറ്റാത്തവര്‍ സത്യവാങ്മൂലം കയ്യില്‍ കരുതണം. ജില്ല വിട്ടുള്ള യാത്രകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ പാസ് മതിയെന്ന് പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read:  ഗര്‍ഭിണിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം; തടയാന്‍ ശ്രമിച്ച യുവതിയുടെ അച്ഛനും അടിയേറ്റു

സൗജന്യ കിറ്റുകള്‍ അടുത്തയാഴ്ച വിതരണം ചെയ്യും. അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും കിറ്റ് വിതരണം ചെയ്യും. ലോക്ഡൗണ്‍ കാലത്ത് വീടുകളില്‍ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വര്‍ക്ഷോപ്പുകള്‍ക്ക് ശനി,ഞായര്‍ മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതിയുളളൂ.

Also read:  വാതക്‌സിന്‍ നയം, ഇനിയും മൂകസാക്ഷിയായിരിക്കാനാകില്ല ; കേന്ദ്രസര്‍ക്കാരിനെ വീണ്ടും രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

18 വയസിനും 45 വയസിനും ഇടയില്‍ പ്രായമുളളവര്‍ക്ക് ഒറ്റയടിക്ക് വാക്സിന്‍ നല്‍കില്ലെന്നും രോഗമുളളവര്‍ക്കും വാര്‍ഡ്തല സമിതിക്കുമാണ് മുന്‍ഗണന നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ഡ്തല സമിതിയിലുളളവര്‍ക്ക് ലോക്ഡൗണ്‍ സമയത്ത് സഞ്ചരിക്കാന്‍ പാസ് നല്‍കും. അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ പൊലീസിന്റെ പാസ് വാങ്ങണം. പുറത്ത്പോയി വരുന്നവര്‍ ഉടന്‍ കുട്ടികളുടെ അടുത്ത് പോകരുത്. വീട്ടിലായാലും ഏവരും കൂട്ടംകൂടിയിരിക്കരുത്.

അയല്‍പക്കങ്ങളില്‍ പോകുന്നവര്‍ കര്‍ശനമായും ഇരട്ടമാസ്‌ക് ധരിക്കണം. സാധനങ്ങള്‍ കൈമാറിയാല്‍ സോപ്പുപയോഗിച്ച് കൈകള്‍ കഴുകണം. വീടുകളില്‍ വായുസഞ്ചാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Related ARTICLES

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES