ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ വരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ലീഡ് നി ല 200 കടന്നു. എസ്.പി 100 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. യോഗി ആദിത്യ നാഥ്, കേശവ് പ്രസാദ് മൌര്യ ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യു കയാണ്
ന്യൂഡല്‍ഹി : ആദ്യ മണിക്കൂറിലെ ഫലസൂചനകള്‍ വരുമ്പോള്‍ ഉത്തര്‍പ്രദേശില്‍ ബിജെപി ലീഡ് നില 200 കടന്നു. എസ്.പി 100 സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. യോഗി ആദിത്യനാഥ്, കേശവ് പ്രസാദ് മൌര്യ ഉള്‍പ്പെടെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം ലീഡ് ചെയ്യുകയാണ്. കര്‍ഷക സമരം നടന്ന ലഖിംപുര്‍ ഖേരിയില്‍ അടക്കം ബിജെപിയാണ് മുന്നില്‍. ബിഎസ്പി ആറിടത്തും കോണ്‍ഗ്രസ് നാലിട ത്തും ലീഡ് ചെയ്യുന്നുണ്ട്.
നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ചുസംസ്ഥാനങ്ങളില്‍ മൂന്നിടത്ത് ബിജെപി മുന്നില്‍. പഞ്ചാബില്‍ എഎപിയാണ് മുന്നിട്ടു നില്‍ക്കുന്നത്. എഎപി 40 ലേറെ സീറ്റുകളില്‍ ലീഡ് നേടി. തൊട്ടുപിന്നില്‍ കോണ്‍ ഗ്രസുണ്ട്. മണിപ്പൂരിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. ഗോവയില്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തും, ഉത്തരാ ഖണ്ഡില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയും ആദ്യ സൂചനകള്‍ പ്രകാരം പിന്നിലാണ്. എക്സിറ്റ് പോളുക ള്‍ ശരിവെയ്ക്കുന്ന മുന്നേറ്റമാണ് ബിജെപി ഉത്തര്‍പ്രദേശില്‍ നടത്തുന്നത്. കഴിഞ്ഞ തവണ 403ല്‍ 312 സീറ്റിലാണ് ബിജെപി ജയിച്ചത്.
യുപിയില്‍ യോഗി ആദിത്യനാഥ് ചരിത്രം തിരുത്തുമെന്ന് സൂചന
1989ന് ശേഷം തുടര്‍ച്ചയായി രണ്ടു തവണ ഒരേ മുഖ്യമന്ത്രി അധികാരത്തില്‍ ഇരിക്കാത്ത സം സ്ഥാനമാണ് യുപി. ആ ചരിത്രം യോഗി ആദിത്യനാഥ് തിരുത്തുമെന്ന സൂചനകളാണ് യുപിയി ല്‍ നിന്ന് വരുന്നത്. 1989ല്‍ ജനതാദളിന്റെ മുലായം സിങായിരുന്നു മുഖ്യമന്ത്രിയെങ്കി ല്‍ 1991-92ല്‍ കല്യാണ്‍ സിങ്ങായി ആ പദവിയില്‍. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ സംസ്ഥാ നത്ത് രാഷ്ട്രപതി ഭരണം വന്നു. പിന്നീട് മുഖ്യമന്ത്രിയായത് (199395) മുലായം. 95ല്‍ ബിഎസ്പി അധ്യക്ഷ മായാവതി മുഖ്യമന്ത്രിയാ യി. 96ല്‍ വീണ്ടും രാഷ്ട്രപതി ഭരണം. 97ല്‍ വീണ്ടും മായാവ തി. തൊട്ടുപിന്നാലെ കല്യാണ്‍ സിങ് ഒരിക്കല്‍ക്കൂടി അധികാരത്തില്‍.
2017 മുതല്‍ ബിജെപിയുടെ യോഗി ആദിത്യനാഥും. എക്സിറ്റ് പോളുകള്‍ ശരിവെയ്ക്കുന്ന മുന്നേ റ്റമാണ് ബിജെപി ഉത്തര്‍പ്രദേശില്‍ നടത്തുന്നത്. കഴിഞ്ഞ തവണ 403ല്‍ 312 സീറ്റിലാണ് ബിജെപി ജയിച്ചത്. ആ നമ്പറിലേക്ക് ബിജെപി എത്തുമോ എന്ന് ഇപ്പോള്‍ പറയാനാവില്ല.