കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടതല്‍ ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കൊല്ലം, പത്തനംതിട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്
തിരുവനന്തപുരം : കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടതല്‍ ജില്ലകളെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം.കൊല്ലം, പത്തനംതി ട്ട, ഇടുക്കി, കോട്ടയം തുടങ്ങിയ ജില്ലകളാണ് സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയത്.തിരുവനന്തപുരം ജില്ല മാത്രമായിരുന്നു ഇതു വരെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ഈ ജില്ലകളില്‍ പൊതു പരിപാടികള്‍ പാടില്ല. തിയറ്റര്‍, ജിംനേഷ്യം എന്നിവ അടക്കും. ആരാധനലായങ്ങ ളില്‍ ഓണ്‍ലൈന്‍ ആയി മാത്രം ആരാധന നടത്താം. ഇന്ന് നടന്ന കോവിഡ് അവലോകനയോഗത്തിലാ ണ് തീരുമാനം.വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവസാന സെമസ്റ്ററിനു മാത്രമേ നേരിട്ടുള്ള ക്ലാസ് ഉണ്ടാവൂ.
നിലവില്‍ കാറ്റഗറി തിരിച്ച് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫലപ്രദമാണെന്നാണ് വിലയി രുത്തല്‍. അടുത്ത മാസം ആറുവരെ അരലക്ഷത്തിനടുത്ത് പ്രതിദിന രോഗികള്‍ ഉണ്ടാകുമെന്നാണ് സര്‍ ക്കാരിന് ലഭിച്ച പുതിയ പ്രൊജക്ഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ആശുപത്രിയില്‍ ആകെ ചികിത്സയിലുള്ള രോ ഗികളില്‍ 25 ശതമാനത്തില്‍ കൂടുതല്‍ കോവിഡ് രോഗികള്‍ ആവുമ്പോഴാണ് ഒരു ജില്ല കടുത്ത നിയന്ത്ര ണങ്ങളുള്ള സി കാറ്റഗറിയില്‍ വരിക.
സംസ്ഥാനത്ത് ഇന്നലെ 49,771 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലാ യി 4,57,329 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,46,391 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,938 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1346 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച ത്. നിലവില്‍ 3,00,556 കോവിഡ് കേസുകളില്‍, 3.6 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലു ണ്ടായ 63 മരണങ്ങള്‍ കോവിഡ് മൂലമാണെന്നാണ് ഇന്ന് സ്ഥിരീകരിച്ചത്.
സമൂഹ അടുക്കളകള്‍ വീണ്ടും
കോവിഡ് മൂന്നാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ ആവശ്യമെങ്കില്‍ വീ ണ്ടും സമൂഹ അടുക്കള തുടങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആരും പട്ടിണി കിടക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ യോഗത്തില്‍ പറഞ്ഞു.
പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചു കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കാനാണ് തീരു മാനം. ഇതിനായി പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം വിളിക്കാന്‍ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ യോഗം വിളിക്കണം.
ഒരു കുടുംബത്തിലെ മുഴുവന്‍ പേര്‍ക്കും രോഗം വരുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ആരും പട്ടിണി കിടക്കാതിരി ക്കാനുള്ള തീരുമാനം. ഇതിനാലാണ് വീണ്ടും സമൂഹ അടുക്കള ആരംഭിക്കാന്‍ ആലോചിക്കുന്നത്.