പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബി.ജെ.പിയുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സഭാനേതാക്കളെ സന്ദര്‍ശിക്കും
കോട്ടയം : ലൗ ജിഹാദ് നര്‍കോട്ടിക് ജിഹാദ് വിവാദ വിഷയം രാഷ്ട്രീയ ആയുധമാക്കാന്‍ ബി.ജെ.പി. സിപിഎമ്മും കോണ്‍ഗ്രസും രംഗത്തെത്തിയ തോടെ ബിഷപ്പിന് പിന്തുണ നല്‍കി രാഷ്ട്രീയമായി വിഷയം ഉയര്‍ത്തി കൊണ്ടുവരാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഇന്ന് കോട്ടയത്ത് എത്തും.
പ്രശ്‌നത്തിന്റെ ഗൗരവം ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ തീരുമാനം. ബി. ജെ. പിയുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സഭാനേതാക്കളെ സന്ദര്‍ശിക്കും. ജിഹാദ് വി ഷയത്തില്‍ വിപുലമായ പ്രചാരണം നടത്താന്‍ ന്യൂനപക്ഷ മോര്‍ച്ചയ്ക്ക് നിര്‍ദേശം നല്‍കി. ചങ്ങനാ ശ്ശേരി പാര്‍ട്ടി പരിപാടിക്കെത്തുന്ന സുരേന്ദ്രന്‍ ബിഷപ്പിനെ കണ്ടേയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ നാര്‍ക്കോട്ടിക് ജിഹാദ് പരാമ ര്‍ശം വിവാദമായതോടെ ഈ സമയത്ത് രാഷ്ട്രീയ കൂടിക്കാ ഴ്ചയ്ക്ക് കത്തോലിക സഭ തയ്യാറാകുമോ എന്ന് വ്യക്തമല്ല.
പാലാ ബിഷപ്പിന്റെ നര്‍കോട്ടിക് ജിഹാദ് പരാമര്‍ശം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയ ത്തില്‍ പിന്തുണയറിയിച്ചും എതിര്‍പ്പറിയിച്ചും ഇതി നോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പാലാ ബിഷപ്പി നെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.ന്യൂനപക്ഷ വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് പ്രത്യേക താ ത്പര്യമുണ്ടെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
അതേസമയം, നര്‍കോട്ടിക് ജിഹാദ് വിവാദ പരാമര്‍ശത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി ചങ്ങനാശ്ശേരി അതിരൂപത രംഗത്ത്. പാലാ ബിഷപ്പ് പറഞ്ഞത് ന്യൂനപക്ഷങ്ങളു ടെ ആശങ്കയെന്ന് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. സാമൂഹിക തിന്മകള്‍ക്ക് നേരെ സഭയ് ക്ക് മൗനം പാലിക്കാന്‍ ആകില്ല. പ്രണയ തീവ്രവാദവും ലഹരി തീവ്രവാദവും ഒന്നിച്ച് പോകുന്നതാണെ ന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ ക്രിസ്ത്യാനികളുടെ ആശങ്ക പരിഹരിക്കണമെന്നും ചങ്ങ നാശ്ശേരി ബിഷപ്പ് ആവശ്യപ്പെട്ടു. കുടുംബ ബന്ധങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്ര ത വേണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.