നാടിനെ പ്രാദേശികമായി ഭിന്നിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍.കെ സുധാകരന്റെ തെക്കന്‍ കേ രളം അധിക്ഷേപം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരി ക്കുകയായിരുന്നു അദ്ദേഹം
കോട്ടയം: നാടിനെ പ്രാദേശികമായി ഭിന്നിപ്പിക്കുന്ന രീതിയില്‍ സംസാരിക്കുന്നത് ശരിയല്ലെന്ന് സി പിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കെ സുധാകരന്റെ തെക്കന്‍ കേരളം അധിക്ഷേപം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെക്കാണോ വടക്കാണോ എന്ന് നോക്കിയല്ല, പൊതുസമീപനം എന്താണെന്ന് നോക്കിയാണ് വ്യക്തി യെ വിലയിരുത്തേണ്ടത്. ഒരാളുടെ വിശ്വാസ്യത ഏതെങ്കിലും പ്രദേശത്തെ അടിസ്ഥാനമാക്കിയല്ല. മ ലയാളികള്‍ക്കിടയില്‍ ഐക്യം നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്. അതിനുപകരം ജനത്തെ വിഭ ജി ച്ച് കുറ്റപ്പെടുത്തുന്നത് ശരിയായ സമീപ നമല്ല.











