‘ഓംചേരിപ്രഭ’എന്ന പേരില്‍ പ്രവാസി മലയാളികള്‍ അദ്ദേഹത്തെ ഫെബ്രുവരി 5ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ കാനിങ് റോഡ് കേരള സ്‌ക്കൂള്‍ അങ്കണത്തില്‍ നടക്കു ന്ന ചടങ്ങില്‍ ആദരിക്കും
ന്യൂഡല്‍ഹി : പ്രവാസി മലയാളികളുടെ കാരണവര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാള നാടക ആചാ ര്യന്‍ ഓംചേരി എന്‍.എന്‍.പിള്ള നൂറാം വയസിലേയ്ക്ക്.’ഓംചേരിപ്രഭ’എന്ന പേരില്‍ പ്രവാസി മലയാളികള്‍ അദ്ദേഹത്തെ ഫെബ്രുവരി 5ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 മുതല്‍ കാനിങ് റോഡ് കേരള സ്‌ക്കൂള്‍ അങ്കണ ത്തില്‍ നടക്കുന്ന ചടങ്ങില്‍ ആദരിക്കും.
ഓംചേരി കാണുവാന്‍ താത്പര്യം പ്രകടിപ്പിച്ച പരിപാടികള്‍ ചടങ്ങില്‍ അവതരിപ്പിക്കും. ഓംചേരി നാടക ങ്ങളിലെ പ്രധാന കഥാപാത്രങ്ങളെ കോര്‍ത്തിണക്കി ഒരു നാടകം. ഓംചേരിയുടെ കഥ പറയുന്ന ‘വിലാസ ലതിക ബി.എ. ഓണേഴ്‌സ്’, ഓംചേരി രചിച്ച മൈക്രോ ഡ്രാമ ‘ പ്രാര്‍ത്ഥന’,കഥകളി, ഓട്ടന്‍തുള്ളല്‍ എന്നി വയാണ് അവതരിപ്പിക്കു ന്നത്. പരിപാടികള്‍ക്ക് കേരള ചീഫ് സെക്രട്ടറി ഡോ. വി.പി.ജോയ്,കേരള സര്‍ക്കാ രിന്റെ ഡല്‍ഹി പ്രതിനിധി ഡോ.വേണു രാജാമണി എന്നിവര്‍ നേതൃത്ത്വം നല്‍കും. പരിപാടിയുടെ ഏ കോപനത്തിനായി കാര്‍ട്ടൂണിസ്റ്റ് സുധീര്‍ നാഥിനെ കണ്‍വീനറായി ചുമതലപ്പെടുത്തി.
മലയാളത്തിലെ പ്രമുഖരായ കലാ രാഷ്ട്രിയ സാംസ്‌കാരിക രംഗത്തുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. ഡല്‍ ഹിയിലേയും എന്‍.സി.ആറിലേയും എല്ലാ മലയാളി സംഘടനക ളും വ്യക്തികളും ഇതൊരു അറിയിപ്പാ യി പരിഗണിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9968996870 എന്ന നമ്പറില്‍ ബന്ധ പ്പെടുക.











