നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. പള്ളി ക്കര പൂച്ചക്കാട് ആണ് സംഭവം.125 പവന്‍ ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെ ന്നാണ് പരാതി
കാസര്‍ക്കോട്:നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് സുഹൃത്തിനൊപ്പം ഒളിച്ചോടിയതായി പരാതി. പള്ളി ക്കര പൂച്ചക്കാട് ആണ് സംഭവം.125 പവന്‍ ആഭരണങ്ങളുമായാണ് യുവതി സ്ഥലം വിട്ടതെന്നാണ് പരാതി.
കളനാട്ടു നിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെ വിവാഹം കഴിഞ്ഞെത്തിയ യുവതി,കാസര്‍കോട് സ ന്തോഷ് നഗറിലെ യുവാവ് എന്നിവര്‍ക്കെതിരെയാണ് പരാതി. അതിരാവിലെയാണ് യുവതി വീട്ടില്‍ നിന്ന് മുങ്ങിയത്.
സഹപാഠിയായ സുഹൃത്തിന്റെ കാറില്‍ കയറി ഇവര്‍ പോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്.ബേക്കല്‍ പൊലീസിലാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. ഇരുവരും കര്‍ണാടകയിലു ണ്ടെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് വ്യക്തമാക്കി.











