ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നും സ്ഥിരീകരിച്ചതായി പൊലിസ് പറഞ്ഞു. അമ്മയ്ക്കെ തിരെ കൊലപാതക കുറ്റത്തിന് കേസെടുത്തു
തൊടുപുഴ: ഉടുമ്പന്നൂര്‍ മങ്കുഴിയില്‍ നവജാതശിശുവിന്റെ മരണം കൊലപാതകമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുഞ്ഞിന്റെ ശ്വാസകോശത്തി ല്‍ ജലാംശം കണ്ടെത്തി. ജനിച്ച ഉടന്‍ കുഞ്ഞ് ശ്വസിച്ചിരുന്നുവെന്നും അതിന് ശേഷം കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊല്ലുകയായി രുന്നുവെന്നും സ്ഥിരീകരിച്ചതായി പൊലിസ് പറഞ്ഞു. അമ്മയ്ക്കെതിരെ കൊലപാതക കുറ്റത്തിന് കേസെ ടുത്തു.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയെ ഡിസ്ചാര്‍ജ് ചെയ്താലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞദിവസം തൊടുപുഴ ഉടുമ്പന്നൂരിലാണ് സംഭവം. കുഞ്ഞിനെ അമ്മ ബക്ക റ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതേസമയം എന്തു കൊണ്ട് കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി എന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്. പൊലീസ് അന്വേ ഷണം പുരോഗമിക്കുകയാണ്.
അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെയാണ് തൃശുര്‍ കൊരട്ടി സ്വദേശിയായ യുവതി, ഭര്‍ ത്താവിനൊപ്പം തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിയത്. പരിശോധനയില്‍ പ്രസവത്തെ തുടര്‍ന്നു ള്ള രക്തസ്രാവമെന്ന് മനസിലായതോടെ കുഞ്ഞെവിടെയെന്ന് അധികൃതര്‍ അന്വേഷിച്ചുവെങ്കിലും യു വതി മറുപടി നല്‍കിയില്ല. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് മങ്കുഴിയിലെ വാടക വീട്ടിലെ ബാത്ത് റൂമില്‍ കുട്ടിയുടെ മൃതദേഹമുണ്ടെന്ന് മറുപടി നല്‍കിയത്. പ്രസവിച്ചപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് യുവ തി പൊലീസിന് മൊഴി നല്‍കിയിരുന്നത്.
ഭാര്യ ഗര്‍ഭിണിയാണ് എന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ലെന്നാണ് പൊലീസിന് ലഭിച്ച മൊഴി. കഴി ഞ്ഞ കുറെ നാളുകളായി ഇരുവരും അകന്നുകഴിയുകയായിരുന്നു. കുറച്ച് നാളുകള്‍ മുമ്പാണ് ഇരുവരും വീണ്ടും യോജിപ്പിലെത്തിയതെന്നാണ് വിവരം.