യോഗ്യതാ പരീക്ഷ എഴുതാന്‍ മുന്‍ പരിചയം വേണമെന്ന നിബന്ധന ഒഴിവാക്കി. നഴ്‌സ്, ടെക്‌നിഷ്യന്‍മാര്‍ എന്നിവര്‍ക്ക് ബിരുദം മാത്രം മതിയാകും.
ദുബായ് : യുഎഇയിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും ജോലി ലഭിക്കാന്‍ നഴ്‌സിംഗ് ലൈസന്‍സിന് മുന്‍ പരിചയം ആവശ്യമില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
യൂണിഫൈഡ് ഹെല്‍ത്ത് കെയര്‍ പ്രഫഷണല്‍ യോഗ്യതാ പരീക്ഷകള്‍ക്ക് നഴ്‌സിംഗ് ബിരുദം മാത്രം മതിയാകും.
നേരത്തെ, ബിരുദത്തിനൊപ്പം രണ്ടു വര്‍ഷത്തെ മുന്‍ പരിചയവും വേണമായിരുന്നു. കോവിഡ് പോലുള്ള സാഹചര്യം നിലനില്‍ക്കെ കൂടുതല്‍ നഴ്‌സിംഗ് പ്രഫഷണലുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് ബിരുദം കഴിഞ്ഞവരേയും യോഗ്യതാ പരീക്ഷ അനുവദിക്കാന്‍ യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചത്.
ബിരുദം മാത്രമല്ല, ഒന്നര വര്‍ഷമെങ്കിലും കാലാവധിയുള്ള കോഴ്‌സ് പൂര്‍ത്തിയാക്കിയ നഴ്‌സിംഗ് ഡിപ്ലോമ നേടിയ അസി. നഴ്‌സുമാര്‍ക്കും യോഗ്യതാ പരീക്ഷ എഴുതാന്‍ മുന്‍ ജോലിപരിചയം ആവശ്യമില്ല.
ഇതിനു സമാനമായി, ലാബ് ടെക്‌നിഷ്യന്‍മാരുള്‍പ്പടെയുള്ള ടെക്‌നോളജിസ്റ്റുകള്‍ക്കും യോഗ്യത പരീക്ഷ എഴുതാന്‍ പ്രവര്‍ത്തി പരിചയം വേണമെന്ന നിബനന്ധന ഒഴിവാക്കിയിട്ടുണ്ട്.
യുഎഇ സര്‍ക്കാരിന്റെ പുതിയ തീരുമാനം കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള നഴ്‌സിംഗ് ബിരുദ ധാരികള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം ഒരുങ്ങും.












