ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസില്‍ രണ്ടാം പ്രതി സൈ ജു തങ്കച്ചനും പോലീസിന് മുന്നില്‍ കീഴടങ്ങി. രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേ ഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടന്‍തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെ ടുത്തി തുടര്‍ നടപടികളിലേക്ക് കടക്കും
കൊച്ചി: ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ലൈംഗിക പീഡനക്കേസില്‍ രണ്ടാം പ്രതി സൈജു തങ്കച്ച നും പോലീസിന് മുന്നില്‍ കീഴടങ്ങി. രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈ ജു കീഴടങ്ങിയത്. ഉടന്‍ തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി തുടര്‍നടപടികളിലേക്ക് കടക്കും.
പോക്സോ കേസിലെ മുഖ്യപ്രതി ഹോട്ടലുടമ റോയി ജെ വയലാട്ട് ഇന്നലെ പൊലീസില്‍ കീഴടങ്ങിയിരുന്നു. റോയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമായതിനാല്‍ റോയ് വയ ലാട്ടിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. കേസിലെ മൂന്നാം പ്രതി അഞ്ജലി റീമാദേ വിന് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ചോദ്യം ചെയ്യലിനായി ബുധനാഴ്ച കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടിലെത്തി യാണ് നോട്ടീസ് കൈമാറിയത്. കേസില്‍ കോടതി അഞ്ജലിക്ക് ജാമ്യം അനുവദിച്ചിരുന്നു.
കേസിലെ പ്രതികളായ റോയി വയലാട്ടിനെയും സൈജു തങ്കച്ചനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെ യ്യേണ്ടതുണ്ടെന്ന്, ഇരുവരുടേയും മുന്‍ കൂര്‍ ജാമ്യാപേക്ഷയെ എതി ര്‍ത്ത് അന്വേഷണസംഘം കോടതി യില്‍ വ്യക്തമാക്കിയിരുന്നു. ഈ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയും സുപ്രീംകോടതിയും ഇരുവ രുടേയും ജാമ്യാപേക്ഷ തള്ളിയത്.
വയനാട് സ്വദേശിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക ദുരുദ്ദേശത്തോടെ ഹോട്ട ലിലെത്തിച്ചെന്നാണ് കേസ്. കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് പരാതി നല്‍കിയത്. ഹോ ട്ടലില്‍ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാര്‍ത്ഥം കഴിക്കാന്‍ നിര്‍ബ ന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുമെന്നുമാണ് പരാതിയില്‍ പറയുന്നത്.