ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേൻ സിനിമയിലൂടെ ശ്രദ്ധയാകർഷിച്ച നിർമൽ ബെന്നി അന്തരിച്ചു. ആമേനിൽ കൊച്ചച്ചനായിട്ടാണ് നിർമൽ വേഷമിട്ടത്. നിർമലിന്റെ വിയോഗം ഹൃദയാഘാതത്തെ തുടർന്നായിരുന്നു. നിർമാതാവ് സഞ്ജയ് പടിയൂരാണ് നിർമലിന്റെ മരണം സാമൂഹ്യ മാധ്യമങ്ങളിലെ കുറിപ്പിലൂടെ അറിയിച്ചത്.
നിർമൽ വി ബെന്നി എന്നാണ് താരത്തിന്റെ മുഴുവൻ പേര്. ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചയാണ് മരണം സംഭവിച്ചത് എന്ന് വ്യക്തമാക്കുകയായിരുന്നു നിർമാതാവ്. പ്രിയ സുഹൃത്തിന് നിത്യശാന്തി ലഭിക്കാൻ താൻ സർവേശ്വരനോട് പ്രാർഥിക്കുന്നുവെന്നും എഴുതുന്നു നിർമാതാവ്.
നിർമൽ വി ബെന്നി കോമഡി ഷോകളിലൂടെയാണ് ശ്രദ്ധയാകർഷിക്കുന്നത്. നിർമൽ വി ബെന്നി യൂട്യൂബ് വീഡിയോകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരനായി. 2012ൽ പുറത്തിറങ്ങിയ നവാഗതർക്ക് സ്വാഗതം സിനിമയിലൂടെയാണ് നടനായി അരങ്ങേറുന്നത്. ആമേനിൽ അവതരിപ്പിച്ച കൊച്ചച്ചൻ വേഷവും താരത്തെ പ്രശസ്തനാക്കി. നിർമൽ വി ബെന്നി ദൂരം സിനിമ നായകനായും വേഷമിട്ടിരുന്നു.
