അസുഖബാധിതയായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരു ന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം
കോഴിക്കോട്: നടി കോഴിക്കോട് ശാരദ അന്തരിച്ചു.84 വയസ്സായിരുന്നു.അസുഖബാധിതയായതിനെ തു ടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ശാരദ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 1979-ല്‍ അങ്ക ക്കുറി എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് സിനിമയിലെ അരങ്ങേറ്റം. ഉത്സവപ്പിറ്റേന്ന്,സല്ലാപം, മുഖം മൂടി കള്‍, കണ്ണെഴുതി പൊട്ടുംതൊട്ട്, കിളിച്ചുണ്ടന്‍ മാമ്പഴം, അമ്മക്കിളിക്കൂട്, നന്ദനം, കുട്ടിസ്രാങ്ക്, എന്ന് നിന്റെ മൊയ്തീന്‍ എന്നിങ്ങനെ നിരവധി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ടെലിവിഷന്‍ സീരിയലുകളിലും സജീ വമായിരുന്നു ശാരദ.











