തന്റെ ഗര്‍ഭകാല അനുഭവങ്ങളെ കുറിച്ച് കരീന ‘പ്രഗ്‌നന്‍സി ബൈബിള്‍’ എന്ന പേരില്‍ ഒരു പുസ്തകം എഴുതിയിരുന്നു. ഈ പുസ്തകം ക്രിസ്തീയ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആല്‍ഫ ഒമേഗ ക്രിസ്ത്യന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡോയാണ് പരാതി നല്‍കിയത്.
മുംബൈ : മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബോളിവുഡ് നടി കരീന കപൂറിനെതിരെ പ രാതി നല്‍കി ക്രിസ്ത്യന്‍ സംഘടന. മഹാരാഷ്ട്ര സിറ്റി പൊലീസിലാണ് പരാതി നല്‍കിയിരിക്കുന്നത്. തന്റെ ഗര്‍ഭകാല അനുഭവങ്ങളെ കുറിച്ച് കരീന ‘പ്രഗ്‌നന്‍സി ബൈബിള്‍’ എന്ന പേരില്‍ പു സ്തകം എഴുതിയിരുന്നു.
ഈ പുസ്തകം ക്രിസ്തീയ മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആല്‍ഫ ഒമേഗ ക്രിസ്ത്യ ന്‍ മഹാസംഘ് പ്രസിഡന്റ് ആഷിഷ് ഷിന്‍ഡോയാണ് പരാതി നല്‍കിയത്.
ബൈബിള്‍ ക്രിസ്തുമത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമാണെന്നും കരീനയുടെ പുസ്തകത്തിന്റെ പേര് മാറ്റണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. തങ്ങളുടെ മതവികാരം വ്രണ പ്പെടുത്തി യെന്നും കരീനയ്ക്കെതിരേയും അതിഥി ഷാ ബിംജാനിയ്ക്കെതിരേയും കേസെടുക്കണമെന്നും പരാതി യില്‍ പറയുന്നു. ജൂലൈ ഒമ്പതിനാണ് കരീനയുടെ പുസ്തകം പ്രകാശനം ചെയ്തത്.











