നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ നടത്തിയ ഫൊറന്‍സിക് പരിശോ ധനയില്‍ നിര്‍ണായക കണ്ടെത്തല്‍. മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആ യിരുന്ന കാലത്ത് മൂന്ന് തവണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി പരിശോ ധന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിചാരണ കോടതിയിലിരിക്കെയാണ് മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചതെന്നും ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.
കൊച്ചി : നടിയെ ആക്രമിച്ച ദൃശ്യങ്ങളുള്ള മെമ്മറി കാര്‍ഡില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍. മൂന്നു വ്യത്യസ്ത കോടതികളുടെ കസ്റ്റഡിയില്‍ ആയിരുന്ന കാലത്ത് മൂന്ന് തവ ണ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയതായി പരിശോധന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിചാരണ കോ ടതിയിലിരിക്കെയാണ് മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചതെന്നും ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.
2021 ജൂലൈ 19ന് 12.19 മുതല്‍ 12.54 വരെ വിവോ ഫോണില്‍ മെമ്മറി കാര്‍ഡ് ആക്സസ് ചെയ്തു.2021 ജൂലൈ 19നാണ് കാര്‍ഡ് അവസാനമായി പരിശോധിച്ചത്. വിവോ ഫോ ണില്‍ കാര്‍ഡിട്ട് വാട്സാപ്പും ടെലിഗ്രാമും ഓപ്പറേറ്റ് ചെയ്തു. മെമ്മറി കാര്‍ഡില്‍ എട്ട് വീഡിയോ ഫയലുകളാണ് ഉള്ളത്. 2018 ജനുവരി ഒന്‍പതിന് ക മ്പ്യൂട്ടറിലാണ് മെമ്മറി കാര്‍ഡ് ആദ്യം പരിശോധിച്ചത്. ആ വര്‍ഷം ഡിസംബര്‍ 13നും ഹാഷ് വാല്യൂവില്‍ മാ റ്റം ഉണ്ടായതായി പരിശോധാനഫലം വ്യക്തമാക്കുന്നു.
2020 ജനുവരി 29ന് കേന്ദ്ര ഫൊറന്‍സിക് ലാബ് നല്‍കിയ റിപ്പോര്‍ട്ടും കേസിലെ തുടരന്വേഷണത്തിന് ഇട യാക്കിയ വെളിപ്പെടുത്തലുമാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്റെ സംശയം ബലപ്പെ ടുത്തിയത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വിചാരണ കോടതിയിലിരിക്കെയാണ് മെമ്മറി കാര്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് പരിശോധിച്ചതെന്നും ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായാണ് വിവരം. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവ നന്തപുരം ഫൊറന്‍സിക് ലാബില്‍ മെമ്മറി കാര്‍ഡ് പരിശോധിച്ചതിന്റെ റിപ്പോര്‍ട്ടാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യം വിചാരണ കോടതി നിരസിച്ചതിനെ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.