നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് (സുനില്‍ കുമാര്‍) ജാമ്യമി ല്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി പള്‍ സര്‍ സുനിയുടെ ജാമ്യാപേക്ഷ തള്ളി
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് (സുനില്‍ കുമാര്‍) ജാമ്യമില്ല. ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് വിലയിരുത്തി ഹൈക്കോടതി പള്‍സര്‍ സുനിയുടെ ജാമ്യാ പേക്ഷ തള്ളി. തുടരന്വേഷണം നടക്കുന്ന ഈ ഘട്ടത്തില്‍ ജാമ്യം നല്‍കാനാകില്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
വിചാരണ അനന്തമായി നീണ്ടുപോകുന്നതായും വര്‍ഷങ്ങളായി താന്‍ ജയിലില്ലാണെന്നും ചൂണ്ടിക്കാട്ടി യാണ് പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ജയിലില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായും പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. എന്നാല്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തിയാണ് കോടതി അപേക്ഷ തള്ളിയത്.
ദിലീപിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
അതേസമയം, നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളിലൊരാളാ യ നടന്‍ ദിലീപിനെ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി ദിലീപ് ക്രൈംബ്രാഞ്ച് ഓഫീസിലെത്തി.
ഇന്നലെ ഏഴ് മണിക്കൂറോളം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ചു പകര്‍ത്തിയ ദൃശ്യങ്ങള്‍ തന്റെ കൈ വശം ഇല്ലെന്നായിരുന്നു ദിലീ പിന്റെ മൊഴി. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം 2018 നവംബര്‍ 15ന് ആലുവയിലെ വീട്ടില്‍ വെ ച്ച് ദിലീപ് കണ്ടെന്നാണ് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയത്. എന്നാല്‍ ഈ ദൃശ്യം തന്റെ പക്കലില്ലെന്നും മൊഴിയെക്കുറിച്ച് അറിയില്ലെന്നും ദിലീപ് പറയുന്നു.











