നടിയെ ആക്രമിച്ച കുറ്റവാളി എത്രവലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് കഥാകൃ ത്ത് ടി പത്മനാഭന്‍. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേള (ഐ. എഫ്. എഫ്. കെ) സമാപന വേദിയിലായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ കേരളം ഈ സര്‍ക്കാരിന് മാപ്പു നല്‍കില്ല- ടി പത്മനാ ഭന്‍
തിരുവനന്തപുരം: നടിയെ ആക്രമിച്ച കുറ്റവാളി എത്രവലിയവനായാലും ശിക്ഷിക്കപ്പെടണമെന്ന് കഥാകൃ ത്ത് ടി പത്മനാഭന്‍. തിരുവനന്തപുരത്ത് രാജ്യാന്തര ചലച്ചിത്ര മേള (ഐ.എഫ്.എഫ്.കെ) സമാപന വേദി യിലായിരുന്നു അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടില്ലെങ്കില്‍ കേര ളം ഈ സര്‍ക്കാരിന് മാപ്പു നല്‍കില്ല. ഇതിലും വലിയ ദുര്‍ഘടങ്ങളെ അതിജീവിച്ച സര്‍ക്കാരാണിത്. എല്ലാ കാലത്തും ഇത്തരം വൃത്തികേടുകള്‍ തുടരാന്‍ താരചക്രവര്‍ത്തിമാര്‍ക്ക് കഴിയില്ലെന്നും പത്മ നാഭന്‍ തുറ ന്നടിച്ചു.
26 കൊല്ലം നീണ്ടുനില്‍ക്കുന്ന ചലച്ചിത്രമേളയിലെ ഏറ്റവും പ്രധാനപ്പെട്ട വര്‍ഷമാണ് ഇത്. കാരണം ഇത് സ്ത്രീകളുടെ ചലച്ചിത്രോത്സവം ആയിരുന്നു. ഇവിടെ പ്രദര്‍ശിപ്പിച്ച സിനിമകളില്‍ ഭൂരിഭാഗവും സ്ത്രീകള്‍ സംവിധാനം ചെയ്തു എന്നതുകൊണ്ട് മാത്രമല്ല താനിത് പറയുന്നത്. ഇതിന്റെ ഉദ്ഘാടന ദിവസം താന്‍ എന്റെ വീട്ടിലെ ചെറിയ മുറിയില്‍ ടെലിവിഷന്‍ നോക്കി ഇരിക്കുകയായിരുന്നു. അഭൂതപൂര്‍വമായ കാഴ്ച യാണ് അന്ന് കണ്ടത്. അപരാചിതയായ ഒരുപെണ്‍കുട്ടി. ഒരിക്കലും ഒരാള്‍ക്കും തോല്‍പ്പിക്കാന്‍ കഴിയാ ത്ത പെണ്‍കുട്ടിയെ രഞ്ജിത് അവരെ വേദിയിലേക്ക് ആനയിക്കുന്നു. കാണികള്‍ക്ക് അത് അത്ഭുതമായി രുന്നു. അവര്‍ക്ക് ലഭിച്ചത് നിലയ്ക്കാത്ത കരഘോഷമ ായിരുന്നു. അതുകൊണ്ട് മാത്രമാണ് താന്‍ പറയു ന്നത് ഇത് സ്ത്രീകളുടെ വിജയം ഉദ്ഘോഷിക്കുന്ന ചലച്ചിത്ര മേളയായിരുന്നെന്ന് ടി പത്മനാഭന്‍ പറഞ്ഞു
ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഇനിയും വെളിച്ചം കാണാതെ ഇരിക്കരുത്. ഇതിലും വലിയ ദുര്‍ഘട ങ്ങളെയൊക്കെ നിഷ്പ്രയാസം തരണം ചെയ്ത ഒരു സര്‍ക്കാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. ഈ സര്‍ക്കാ ര്‍ അത് ചെയ്യണം. ഈ സര്‍ക്കാരിനേ അത് സാധിക്കൂ. ഇല്ലെങ്കില്‍ ഭാവി തലമുറ മാപ്പ് തരില്ല. തെറ്റ് ചെയ്ത വര്‍ അനുഭവിക്കണം. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ഇവിടെ ഒരു താരചക്രവര്‍ത്തിമാര്‍ക്കും വാ ഴാന്‍ കഴിയില്ല.- ടി പത്മനാഭന്‍ പറഞ്ഞു
അതേസമയം, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി സജി ചെറിയാന്‍ വേദിയില്‍ തന്നെ പ്രതികരിച്ചു. എഴുത്തുകാരന്റെ ആവശ്യപ്രകാരം നിയമം ഉടന്‍ തന്നെ സഭയില്‍ അവതരിപ്പിച്ച് പാസാക്കുമെന്നും അദ്ദേഹം അറിയിച്ചു.
എന്താണ് ഹേമ കമ്മീഷന്‍?
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം രൂപീകൃതമായ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യു.സി.സി) നല്‍ കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ഹേമ കമ്മീഷന്‍ രൂപീകൃതമാകുന്നത്. 2018 മെയ് മാസത്തിലാണ് സിനിമാരംഗത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങ ള്‍ പഠിക്കാനായി സംസ്ഥാന സര്‍ക്കാര്‍ ജസ്റ്റിസ് ഹേമ, റിട്ട. ഐഎഎസ് ഓഫീസര്‍ കെ ബി വത്സലകുമാരി, നടി ശാരദ എന്നിവരടങ്ങിയ കമ്മീഷനെ ചുമതലപ്പെടുത്തിയത്.
രണ്ടുവര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ 2020 ജനുവരി ഒന്നിനാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു മുന്‍പില്‍ സമര്‍പ്പിച്ചത്. എന്നാല്‍, ഇതിനു ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് പരസ്യമാക്കണമെന്ന് സിനിമാരംഗത്തുള്ളവരും മറ്റ് സാമൂഹിക പ്രവര്‍ത്തകരുമെല്ലാം നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട കാര്യമില്ലെന്നാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയും സിപിഎം നേതാവുമായ പി സതീദേവി നേരത്തെ വ്യക്തമാക്കിയത്.