സിനിമ -സീരീയല്‍ നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തി ല്‍ ഒരാള്‍ കൂടി അറസ്റ്റില്‍.22കാരനായ ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജിനെയാണു പ്രത്യേക സംഘം ഡല്‍ഹിയി ല്‍ നിന്നും അറസ്റ്റ് ചെയ്തത്
തിരുവനന്തപുരം:സിനിമ -സീരീയല്‍ നടിയുടെ മോര്‍ഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവ ത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.22കാരനായ ഡല്‍ഹി സാഗര്‍പൂര്‍ സ്വദേശി ഭാഗ്യരാജിനെയാണു പ്രത്യേക സംഘം ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തത്.നേരത്തേ ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് കന്യാ കുമാരി സ്വദേശിയായ മണികണ്ഠന്‍ ശങ്കറെ അറസ്റ്റ് ചെയ്തിരുന്നു.
എഡിജിപി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശാനുസരണം സിറ്റി െപാലീസ് കമീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. വ്യാ ജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി അതുവഴിയാണ് ഇവര്‍ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. നടി നല്‍കിയ പരാതി യുടെ അടിസ്ഥാനത്തിലാണ് ഇവരുടെ അറസ്റ്റ്. .ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോട തിയില്‍ ഹാജരാക്കും.
പ്രതികളെ പിടികൂടിയതില്‍ സന്തോഷമുെണ്ടന്നു നടി പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ പല നടികള്‍ക്കു മെതിരെ ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ പലരും പ്രതികരിക്കാന്‍ തയാറാകാ ത്തതാണു കുറ്റവാളികള്‍ക്കു പ്രോല്‍സാഹനമാകുന്നത്. ആ സാഹചര്യം ഒഴിവാക്കി എല്ലാവരും ഇത്ത രത്തിലുള്ള സംഭവങ്ങളുണ്ടായാല്‍ പരാതിയുമായി രംഗത്തെത്തണമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.











