ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായും മുഖ്യമന്ത്രിയു മായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയുണ്ടെന്നും അതിജീവിത. മുഖ്യമന്ത്രി പിണറായി വി ജയനെ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരു ന്നു ആക്രമണത്തിനിരയായ നടി
തിരുവനന്തപുരം : താന്‍ ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് ഉറപ്പ് നല്‍കിയതായും മുഖ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ സംതൃപ്തിയു ണ്ടെന്നും അതിജീവിത. മുഖ്യമന്ത്രി പിണറായി വിജയനെ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആക്ര മണത്തിനിരയായ നടി. കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ അറിയിച്ചു. കേസില്‍ തന്നോടൊപ്പമായിരി ക്കുമെന്ന് മുഖ്യമന്ത്രി ഉറ പ്പു നല്‍കിയെന്നും നടി പറഞ്ഞു.
കോടതിയില്‍ നല്‍കിയ ഹരജിയില്‍ സര്‍ക്കാറിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെ ട്ട ആശങ്കകളാണ് ഹരജിയിലുണ്ടായിരുന്നത്. അത് സര്‍ക്കാറിനെതിരായ വ്യാഖ്യാനമായി വന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും നടി പറഞ്ഞു. മുഖ്യമന്ത്രിയുമായി കോടതികാര്യങ്ങള്‍ പങ്കുവെച്ചു. അ ദ്ദേഹം നല്‍ കിയ ഉറപ്പില്‍ ഏറെ സന്തോഷമു ണ്ട്. തുടരന്വേഷണത്തിന് സര്‍ക്കാറിന്റെ പൂര്‍ണ പി ന്തുണ ഉണ്ടാകുമെ ന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ഡിജിപിയെയും എഡിജിപി ക്രൈമിനെയും മുഖ്യമന്ത്രി അടിയന്തരമാ യി വി ളിച്ചു എന്നാണ് വിവരം. കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് അതിജീവത പരാതിയു ന്നയി ച്ചതോടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷമടക്കം രൂക്ഷ വിമര്‍ശനമുയര്‍ത്തി യതോടെയാണ് സര്‍ക്കാ റും കൂടിക്കാഴ്ച നടത്തിയത്. ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ന ടിക്കൊപ്പമുണ്ടായിരുന്നു.
കേസ് നീണ്ടു പോകുന്നതില്‍ കേസ് നടത്തുന്ന മറ്റെല്ലാവരേയും പോലെ തനിക്കും പ്രയാസം ഉണ്ടാ യി. കോടതിയില്‍ ഹര്‍ജി നല്‍കിയതില്‍ തന്നെ മന്ത്രിമാര്‍ വിമര്‍ശിച്ചതി ല്‍ ഒന്നും പറയാനില്ലെന്നും നടി പ്രതികരിച്ചു. മുഖ്യമന്ത്രിയെ മുന്‍പും കാണാന്‍ ശ്രിമിച്ചുവെങ്കിലും ഇതാണ് യഥാര്‍ഥ സമയം എന്നു തോന്നിയതിനാലാണ് ഇപ്പോള്‍ കൂടി ക്കാഴ്ച നടത്തിയത്. തന്നെ വിര്‍ശിച്ചു പറയുന്നവര്‍ പറയ ട്ടെ. പോരാ ടാന്‍ തന്നെയാണ് തീരുമാനം.അതിന് തയ്യാറല്ലാതിരുന്നവെങ്കില്‍ മുന്‍പെ ഇട്ടേച്ചു പോകുമായിരുന്നു. എനിക്ക് നീതികിട്ടണം- അതിജീവിത പറഞ്ഞു.