സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകളി ല്‍ ഉള്‍പ്പടെ കൊടി തോരണങ്ങള്‍ സ്ഥാപിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. നടപ്പാതകള്‍ കൈയേറിയാ ണ് കൊടിതോരണങ്ങള്‍ സ്ഥാപിച്ചത്. കോടതി ഉത്തരവുകള്‍ പരസ്യമായി ലംഘിച്ചെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍
കൊച്ചി : സിപിഎം സമ്മേളനത്തിന്റെ ഭാഗമായി നടപ്പാതകളില്‍ ഉള്‍പ്പടെ കൈയേറി കൊടിതോരണങ്ങള്‍ സ്ഥാപിക്കുന്നതിനെ തിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോ ടതി. ഇത് സംബന്ധിച്ച് കോടതിയുടെ ഒട്ടേറെ ഉത്തരവുകളു ണ്ടായിട്ടും പരസ്യമായി ലംഘിക്കപ്പെടുന്നുവെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി.
ഫുട്പാത്തുകളിലും പാതയോരങ്ങളിലും അപകടകരമായി കൊടികള്‍ സ്ഥാപിച്ചിരിക്കുന്നുവെന്ന് കോട തി വിലയിരുത്തി. ഒരു അപകടമുണ്ടായി ജീവന്‍ നഷ്ടമാകണോ ഉത്തരവുകള്‍ നടപ്പാക്കാനെന്നും കോട തി ചോദിച്ചു. കൊച്ചി നഗരത്തില്‍ നിറഞ്ഞിരിക്കുന്ന കൊടിതോരണങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നില പാടെന്തെന്ന് കോടതി ആരാഞ്ഞു.
വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ ആക്ഷേപിക്കുന്നുവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ചെയ്യാമെന്നാണോ കരുതുന്നതെന്നും അദ്ദേ ഹം ചോദിച്ചു.പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പിഴ ഈടാക്കുന്നു. പക്ഷെ പാര്‍ട്ടി നിയമം ലംഘിക്കു മ്പോള്‍ സര്‍ക്കാര്‍ കണ്ണടക്കുന്നു. ഇതാണോ കേരളം അഭിമാനിക്കുന്ന നിയമവ്യവസ്ഥിതിയെന്നും കോടതി ചോദിച്ചു.
കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ സിപിഎമ്മിന് അനുമതി നല്‍കിയിട്ടുണ്ടെന്ന് കൊച്ചി കോര്‍പറേഷന്‍ വ്യക്തമാക്കി. അഞ്ചാം തിയതിക്ക് ശേഷം എല്ലാ കൊടിതോരണ ങ്ങളും നീക്കം ചെയ്യുമെന്നും കോര്‍പറേ ഷന്‍ അറിയിച്ചു. തുടര്‍ന്ന് അനുമതി ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ചട്ടവിരുദ്ധമായി കൊടിതോരണങ്ങളും ഇന്‍സ്റ്റലേഷനുകളും സ്ഥാപിക്കാന്‍ അനുമതി നല്‍കിയതില്‍ ക ടുത്ത അതൃപ്തി കോടതി പ്രകടിപ്പിക്കുകയും ചെയ്തു. ജനങ്ങളുടെ ജീവന്‍ അപകടത്തിലാക്കിയല്ല രാഷ്ട്രീ യ പാര്‍ട്ടികളുടെ സമ്മേളനം നടത്തേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടി. സമ്മേളന ശേഷം കൊടി തോരണ ങ്ങള്‍ നീക്കം ചെയ്തതി ന്റെ പുരോഗതി അറിയിക്കാനും ഹൈക്കോടതി നിര്‍ദേശിച്ചു.











