വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. നിര്‍മാ താവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് റിസബാവയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്
കൊച്ചി: പ്രമുഖ മലയാള സിനിമ നടന്‍ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ യാണ് മരണം. വ്യക്ക സംബന്ധമായ അസുഖങ്ങ ളെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം.നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷയാണ് റിസബാവയുടെ മരണ വാര്‍ത്ത പുറത്തുവിട്ടത്.
വിവിധ ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. തോപ്പുംപടി സ്വദേശിയായ റി സബാവ 1990-ല്‍ റിലീസായ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ല ന്‍ വേഷത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
ഡോക്ടര്‍ പശുപതി എന്ന ചിത്രത്തില്‍ നായകനായാണ് സിനിമയിലെത്തുന്നത്. ജോണ്‍ ഹോനായി എന്ന കഥാപാത്രം മികച്ച വിജയമായതോടെ അദ്ദേഹത്തെ തേടി നിരവധി സിനിമകള്‍ എത്തി. സി നിമയോടൊപ്പം നിരവധി ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു. ഡബ്ബിങ് ആര്‍ട്ടി സ്റ്റ് എന്ന നിലയിലും ശ്രദ്ധേയനായി.
പിന്നീട് നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളിലും, ക്യാരക്ടര്‍ റോളുകളിലും റിസബാവ അഭിന യിച്ചു. സിനിമകള്‍ കൂടാതെ ടെലിവിഷന്‍ പര മ്പരകളിലും സജീവമാണ്. വിവിധ ചാനലുകളിലായി നിരവധി സീരിയലുകളില്‍ അദ്ദേഹം അഭിനയിച്ചു. നൂറ്റി അമ്പതോളം സിനിമകളിലും ഇരുപതോ ളം സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.