കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അബോധാവസ്ഥയില്‍ തുടരുകയായിരുന്നു
കൊച്ചി : നടന്‍ മേള രഘു അന്തരിച്ചു. 60 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കഴിഞ്ഞ മാസം 16ന് സ്വന്തം വീട്ടില്‍ വെച്ച് കുഴഞ്ഞുവീണ രഘുവിനെ ചേര്‍ ത്തല താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് അവിടെ നിന്ന് എറണാ കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം അബോധാവസ്ഥയില്‍ തുടരുകയാ യിരുന്നു.
1980ല്‍ കെജി ജോര്‍ജ് സംവിധാനം ചെയ്ത മേള എന്ന ചിത്രത്തിലൂടെയാണ് രഘു സിനിമയിലേക്ക് എത്തുന്നത്.ചിത്രത്തിന് ശേഷം ശ്രദ്ധേയനായ രഘു 35ലധികം സിനിമകളില്‍ അഭിനയിച്ചു. ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2വിലും ഒരു വേഷത്തില്‍ എത്തിയിരുന്നു.











