അഭിനയജീവിതത്തിന്റെ ഇരുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് ജയസൂര്യക്ക് യുഎഇ സര്‍ക്കാരിന്റെ ആദരം ലഭിക്കുന്നത്.
ദുബായ് : പത്ത് വര്‍ഷം കാലാവധിയുള്ള യുഎഇ ഗോള്‍ഡന്‍ വീസ നടന്‍ ജയസൂര്യക്ക് ലഭിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയില്‍ നിന്നാണ് ജയസൂര്യ ഗോള്‍ഡന്‍ വീസ സ്വീകരിച്ചത്.
ഗോള്‍ഡന്‍ വീസ സ്വീകരിക്കുന്ന വീഡിയോയും ചിത്രവും ജയസൂര്യയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ജയസൂര്യ ഭാര്യ സരിതയ്‌ക്കൊപ്പമാണ് യുഎഇയിലെത്തിയത്.
വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ചവര്‍ക്കാണ് യുഎഇ സര്‍ക്കാര്‍ പത്തുവര്‍ഷത്തെ ഗോള്‍ഡന്‍ വീസ നല്‍കുന്നത്. മലയാളത്തിലെ പ്രമുഖ നടീനടന്‍മാര്‍ക്ക് ഗോള്‍ഡന്‍ വീസ ലഭിച്ചിട്ടുണ്ട്.