കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊ ല്ലം കേരളപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവി ലെ 9ന് വീട്ടുവളപ്പില്‍ നടക്കും.
കൊല്ലം : സിനിമ – നാടക നടന്‍ കൈനകരി തങ്കരാജ് (76) അന്തരിച്ചു. കരള്‍ രോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കൊല്ലം കേ രളപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം നാളെ രാവിലെ 9ന് വീട്ടുവളപ്പില്‍ നടക്കും.
പ്രശസ്ത നാടക പ്രവര്‍ത്തകന്‍ കൃഷ്ണന്‍കുട്ടി ഭാഗവതരുടെ മകനാണ്. കെ എസ്ആര്‍ടിസിയിലെയും കയര്‍ബോര്‍ഡിലെയും ജോലി ഉപേക്ഷിച്ചാണ് ത ങ്കരാജ് അഭിനയത്തി ലേക്ക് കടന്നത്. നാടകരംഗത്തു നിന്നും വിലക്ക് ഏര്‍പ്പെ ടുത്തിയപ്പോള്‍ സിനിമയിലെത്തി. പ്രേംനസീര്‍ നായകനായ ആനപ്പാച്ചന്‍ ആ യിരുന്നു ആദ്യ സിനിമ. പ്രേംനസീറി ന്റെ അച്ഛനായിട്ടായിരുന്നു കഥാപാത്രം. പിന്നീട് അച്ചാരം അമ്മിണി ഓശാരം ഓമന, ഇതാ ഒരു മനുഷ്യന്‍, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ഈ മ യൗ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അണ്ണന്‍ തമ്പി, ആമേന്‍, ലൂസിഫര്‍, ഇഷ്‌ക്, ഹോം തുടങ്ങിയ സിനിമകളി ലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.











