വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തൃപ്പുണി ത്തുറയില്‍ വച്ചായിരുന്നു അന്ത്യം.
കൊച്ചി : പ്രമുഖ ചലച്ചിത്ര നടന്‍ കെടിഎസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തൃപ്പുണി ത്തുറയില്‍ വച്ചായിരുന്നു അന്ത്യം. നാടക ലോകത്തു നിന്നാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. രണ്ട് പതിറ്റാണ്ടിലേറെ സിനിമാലോകത്ത് സജീവമാ യിരുന്നു.
രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ബാവ എന്ന ചിത്രത്തിലൂടെയാണ് സിനിമ യില്‍ എത്തുന്നത്. വ്യത്യസ്തമായ ചിരിയും ശൈലിയുമാണ് പടന്നയിലിനെ സിനിമയില്‍ വേറിട്ട് നിര്‍ ത്തിയത്.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കണ്‍മണി, വൃദ്ധന്‍മാരെ സൂക്ഷിക്കുക, കളമശ്ശേ രിയില്‍ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്‌കര്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറ ത്തെ കൂട്ടു കുടുംബം, കഥാനായകന്‍, കുഞ്ഞിരാമായണം, അമര്‍ അക്ബര്‍ അന്തോണി, രക്ഷാധി കാരി ബൈജു തുടങ്ങിയ നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു
രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നന്‍, സാല്‍ജന്‍ എന്നിവര്‍ മക്കളാണ്