നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയിലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലി ക്കാരന്‍ ചായയുമായി പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയ ത്.ഹൃദയാഘാതമാണെന്നാണ് സൂചന.
ചെന്നൈ : നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസായിരുന്നു. ചെന്നൈയി ലെ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാവിലെ വീട്ടുജോലിക്കാരന്‍ ചായയുമായി പോ യപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതമാണെന്നാണ് സൂചന. മരണസമയത്ത് മകള്‍ ഗയ യും ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. മരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
മലയാളം, തമിഴ്, തെുലങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നാടകത്തിലൂടെയാണ് സിനിമയിലെത്തിയത്. 12 സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ഭരതന്‍ സംവിധാ നം ചെയ്ത ആരവം ആണ് ആദ്യ സിനിമ. മോഹന്‍ലാല്‍ ചിത്രമായ ബറോസാണ് അവസാന ചിത്രം. ആര വം, തകര, ചാമരം, നെഞ്ച ത്തെ കിള്ളാതെ, പന്നീര്‍ പുഷ്പ്പങ്ങള്‍, നിറം സിവപ്പു, ഡെയ്സി, 22 ഫീമെയി ല്‍ കോട്ടയം എന്നിവയാണ് ശ്രദ്ധേയ സിനിമകള്‍.
തിരുവല്ലയിലെ കുളത്തുങ്കല്‍ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായായിരുന്നു പ്രതാപ് പോ ത്തന്റെ ജനനം. പിതാവ് കുളത്തുങ്കല്‍ പോത്തന്‍ അറിയപ്പെടുന്ന ബിസിനസ്‌കാരനായിരുന്നു. സിനിമാ നിര്‍മാതാവായ ഹരിപോത്തന്‍ പ്രതാപിന്റെ ജ്യേഷ്ഠ സഹോദരനാണ്.
1985 ല്‍ ചലച്ചിത്രതാരം രാധികയെ വിവാഹം ചെയ്തെങ്കിലും അടുത്ത വര്‍ഷം വിവാഹമോചിതനായി. പിന്നീട് 1990 ല്‍ അമല സത്യനാഥിനെ വിവാഹം ചെയ്തു. 2012 ല്‍ പിരിഞ്ഞു. ഗായിക ഗയ പോത്തന്‍ മകളാണ്.











