കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി അര്‍ജുനെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണമന്ന് കസ്റ്റംസ് ആവ ശ്യപ്പെട്ടു
കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ വിശദ അന്വേഷണം വേണമെന്ന് കസ്റ്റംസ് കോടതിയി ല്‍. കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയെ ഏഴു ദിവസം കൂടി കസ്റ്റഡിയില്‍ വേണമെന്ന് ക സ്റ്റംസ് ആവശ്യപ്പെട്ടു.കസ്റ്റഡി കാലാവധി തീര്‍ന്നതിനെത്തുടര്‍ന്ന് അര്‍ജുന്‍ ആയങ്കിയെ കോടതി യില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യലിനായി അര്‍ജുനെ ഒരാഴ്ച കൂടി കസ്റ്റഡിയില്‍ വേണ മന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
അതെസമയം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ നഗ്‌നനാക്കി മര്‍ദിച്ചെന്ന് അര്‍ജുന്‍ ആയങ്കി കോടതിയില്‍ പ റഞ്ഞു. ഇതു കോടതി രേഖപ്പെടുത്തി. കസ്റ്റഡി യില്‍ എടുത്തതിന്റെ രണ്ടാം ദിവസമാണ് കസ്റ്റംസ് മര്‍ദിച്ചത്. ഓഫീസ് മുറിയില്‍ വെച്ചും മര്‍ദിച്ചു. സംഭവം മെഡിക്കല്‍ പരിശോധനാ സമയത്ത് ഡോക്ട ര്‍മാരെ അറിയിച്ചിരുന്നുവെന്നും അര്‍ജുന്‍ കോടതിയില്‍ വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കി യപ്പോഴാണ് അര്‍ജുന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
ടിപി ചന്ദ്രശേഖരനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, ഷാഫി എന്നിവരുടെ സംരക്ഷ ണം അര്‍ജുന് ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ് പറ ഞ്ഞു. രാഷ്ട്രീയ പാര്‍ട്ടിയെ മറയാക്കിയാണ് കള്ളക്കട ത്തു നടത്തിയത്. പ്രത്യേക പാര്‍ട്ടിയുടെ ആളെന്നു പ്രചരിപ്പിച്ച് കള്ളക്കടത്തിലേക്കു യുവാക്കളെ ആ കര്‍ഷിച്ചു. ഇതിനായി സോഷ്യല്‍ മീഡിയയെ ഉപയോഗിച്ചു. ഭാര്യ അമലയുടെ ഉള്‍പ്പെടെ മൊഴികള്‍ അര്‍ജുന് എതിരാണെന്ന് കസ്റ്റഡി അപേക്ഷയില്‍ കസ്റ്റംസ് പറഞ്ഞു.
മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ നിന്നും ഇലക്ട്രോണിക് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ഷാഫിയ്ക്ക് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി മറയാക്കിയാണ് സ്വര്‍ണക്കടത്ത് നടകത്തിയത്. ഭാര്യ അമല ഉള്‍പ്പെടെ എല്ലാവരുടേ യും മൊഴി അര്‍ജ്ജുന് എതിരാണെന്നും കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.











