അനുവാദമില്ലാതെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഒപ്പം താമസിച്ചിരുന്ന യുവതിയെ ആക്രമിച്ചതിനും മുന്‍ മിസ്റ്റര്‍ വേള്‍ഡ് ആര്‍.മണികണ്ഠനെ അറസ്റ്റ് ചെയ്തു
ചെന്നൈ:അനുവാദമില്ലാതെ യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയതിനും ഒപ്പം താമസിച്ചിരുന്ന യു വതിയെ ആക്രമിച്ചതിനും മുന്‍ മിസ്റ്റര്‍ വേള്‍ഡ് ആര്‍.മണികണ്ഠ നെ(29) അറസ്റ്റ് ചെയ്തു.മണികണ്ഠനെതി രെ യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്.
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിക്കൊപ്പം ഒരുവര്‍ഷമായി ഇയാള്‍ ഒന്നിച്ചുതാമസിക്കുക യാണ്. ഇതിനിടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയെ ന്നും പരസ്ത്രീബന്ധം ചോദ്യം ചെയ്തപ്പോള്‍ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നുമാണു യുവതിയുടെ പരാതി. സെലിബ്രിറ്റി കളുടേയും ഉന്നതരുടേയും ഫിസിക്കല്‍ ട്രെയിനര്‍ കൂടിയാണ് മണികണ്ഠന്‍ സ്വന്തമായി ജിം നട ത്തുകയാണ്.
മണികണ്ഠന്റെ ഫോണില്‍ മറ്റു സ്ത്രീകള്‍ക്കൊപ്പമുള്ള വിഡിയോകള്‍ കണ്ടതിന് പിന്നാലെ ഇതേക്കുറിച്ച് ചോദിക്കുകയായിരുന്നു യുവതി. എന്നാല്‍ ഇക്കാര്യങ്ങള്‍ പുറത്തു പറഞ്ഞാല്‍ കൊന്നുകളയുമെന്നായി രുന്നു ഭീഷണി. ഒടുലില്‍ ഇന്‍സ്റ്റ?ഗ്രാമിലൂടെ യുവതി സംഭവിച്ചകാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. ഇതിനിടെ യുവതിയുടെ അനുവാദമില്ലാതെ സ്വകാര്യദൃശ്യങ്ങളും പകര്‍ത്തി. ഉപദ്രവിക്കുന്നത് പതിവായ തോടെ, ഇവര്‍ താമസിച്ചിരുന്ന ഫ്ളാറ്റില്‍ നിന്നും യുവതി രക്ഷപെടുകയായിരുന്നു. ഇതിന് പിന്നാലെ യാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് മണികണ്ഠന്റെ അറസ്റ്റ് രേഖപ്പെടു ത്തി.
എന്നാല്‍ യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്നും, പണം തട്ടാനുള്ള ശ്രമമാണെന്നുമാണ് മണികണ്ഠ ന്റെ ആരോപണം.