നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത്
ബംഗളുരു : തന്റെ നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ച ഡോക്ടറായ പ്രതിശ്രുത വരനെ യുവ തിയും സുഹൃത്തുക്കളും ചേര്‍ന്ന് അടിച്ചുകൊന്നു. ചെന്നൈ സ്വദേശിയായ ഡോക്ടര്‍ വികാസ്(27) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ ഇയാളുടെ പ്രതിശ്രുത വധുവും ആര്‍ക്കിടെക്ടുമായ പ്രതിഭ (25), സുഹൃത്തു ക്കളായ സുശീല്‍ (25), ഗൗതം (25), സൂര്യ എന്നിവരെ പൊലിസ് അറസ്റ്റ് ചെയ്തു.

മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഈ മാസം 14നാണ് വികാസ് മരി ച്ചത്. ബംഗളുര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ സെപ്തംബര്‍ 10നായിരുന്നു സംഭവം. മര്‍ദനത്തില്‍ പരി ക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വികാസ് കോമയിലാവുകയും പിന്നീട് മരണത്തിന് കീഴടങ്ങു കയുമായിരുന്നു.
യുവതിയുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചാണ് വികാസ് ആക്രമിക്കപ്പെട്ടത്. ചെന്നൈയില്‍ നിന്ന് ആറുമാ സത്തെ പഠനത്തിനായാണ് ഡോക്ടര്‍ ബംഗളൂരുവിലെത്തിയത്. തുടര്‍ ന്ന് ഡോക്ടറും പ്രതിപയും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങി. ഈ സമയത്താണ് ഇയാള്‍ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.പകര്‍ത്തിയ ചിത്ര ങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ വ്യാജ അക്കൗണ്ടുണ്ടാക്കി പങ്കുവെക്കുകയും ചെയ്തു.
ഈ വിഡിയോ വൈറലാവുകയും ചെയ്തു. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രതിപ ഇ ക്കാര്യം തന്റെ സുഹൃത്തുക്കളോട് പറയുകയും ചെയ്തു. തുടര്‍ന്ന് സെപ്റ്റംബര്‍ പത്തിന് വികാസിനെ സു ഹൃത്തിന്റെ വീട്ടിലേക്ക് വിളിക്കുകയും അവിടെ വച്ച് വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് മര്‍ദ്ദിക്കു കയായിരുന്നെന്നും പൊലീസ് പറഞ്ഞു.