റഷ്യന്‍ സൈനിക മുന്നേറ്റത്തില്‍ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. ഉക്രൈന്‍ തല സ്ഥാനമായ കിവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആക്രമണം കടുപ്പിച്ചിരിക്കുകയാണ് റഷ്യന്‍ സൈന്യം
കീവ് : റഷ്യന്‍ സൈനിക മുന്നേറ്റത്തില്‍ ആക്രമണം മൂന്നാംദിവസവും ശക്തമായി തുടരുന്നു. ഉക്രൈന്‍ തലസ്ഥാനമായ കിവ് പിടിച്ചടക്കാനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആക്രമണം കടുപ്പിച്ചിരി ക്കുകയാണ് റഷ്യന്‍ സൈന്യം. നഗരം ശക്തമായി പ്രതിരോധിക്കുകയാണെന്ന് മേയര്‍ അവകാശപ്പെട്ടെങ്കി ലും തന്ത്രപ്രധാന വിമാനത്താവളം ഹൊസ്‌തോമെല്‍ റഷ്യ കീഴടക്കി.
കഴിഞ്ഞ മണിക്കൂറുകളില്‍ നഗരപ്രാന്തങ്ങളില്‍ സഫോടന പരമ്പരകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതേ സ മയം, താനടക്കം ഭരണത്തലവന്മാര്‍ ആരും കിവ് വിട്ടുപോയിട്ടി ല്ലെന്നും നഗരം ആര്‍ക്കും വിട്ടുകൊടുക്കി ല്ലെന്നും യുക്രൈന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ സെലന്‍സ്‌കി വ്യക്തമാക്കി. കീവിലെ വൈദ്യുതി നിലയത്തിനു സമീപം സ്ഫോടന പരമ്പരയാണ് നടന്നത്.
നാലു ഭാഗത്തുനിന്നുമായി റഷ്യന്‍ സൈന്യം നഗരം വളഞ്ഞിരി ക്കുകയാണ്. സൈന്യം കീവിലേക്ക് ഇരച്ചു കയറുമെന്ന് റഷ്യന്‍ പ്ര സിഡന്റ് വ്ളാദ്മിര്‍ പുടിനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൈദാ ന്‍ സ്‌ക്വയറില്‍ ഉഗ്രശബ്ദത്തിലുള്ള സ്ഫോടനം നടന്നതായി ബി ബിസി റിപ്പോര്‍ട്ട് ചെയ്തു. നഗരത്തിലെ ട്രോയിഷ്ചിന മേഖലയി ലും സ്ഫോടനപ രമ്പര നടന്നു. നഗരമധ്യത്തില്‍ നിന്ന് തന്നെ കേ ള്‍ക്കാവുന്ന തരത്തില്‍ വ്യോമാക്രമ ണവും ശക്തമാണ്.
പട്ടാളം പാര്‍ലമെന്റിന്റെ അടുത്ത് എത്തിയതോടെ പ്രസിഡന്റ് വ്ളാദിമിര്‍ സെലന്‍സ്‌കി സുരക്ഷിത ബ ങ്കറിലേക്ക് മാറിയതായി വാര്‍ത്തകള്‍ പുറത്തുവന്നു. ഉക്രൈയ്ന്‍ ഭരണത്തെ അട്ടിമറിക്കാന്‍ പുടിന്‍ സൈന്യത്തോട് നിര്‍ദേശം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനിടെ താന്‍ കീവില്‍ തന്നെയുണ്ടെന്ന് സെലന്‍സ്‌കിയുടെ വീഡിയോ സന്ദേശം പുറത്തുവന്നു.