ഹോട്ടലുകളില്‍ വച്ച് വാക്‌സിനേഷന്‍ നടത്താന്‍ സൗകര്യം ഓര്‍ക്കുന്നത് ചട്ട വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ന്യൂഡല്‍ഹി : സ്വകാര്യ ആശുപത്രികള്‍ നക്ഷത്ര ഹോട്ടലുമായി ചേര്‍ന്ന് വാക്സിനേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞു. ഹോട്ടലുകളില്‍ വച്ച് വാക്‌സിനേഷന്‍ നടത്താന്‍ സൗകര്യം ഓര്‍ക്കുന്നത് ചട്ട വിരുദ്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ആശുപത്രികള്‍ക്ക് പുറമേ കമ്മ്യൂണിറ്റി ഹാളുകളിലും, പഞ്ചായത്ത് കേന്ദ്രങ്ങളിലും, ജീവനക്കാര്‍ക്ക് വേണ്ടി സ്വാകാര്യ ഓഫീസു കളിലും മാത്രമേ വാക്‌സിനേഷന്‍ നടത്താന്‍ അനുവാദമുള്ളു.
സര്‍ക്കാര്‍, സ്വകാര്യ കേന്ദ്രങ്ങള്‍, ജോലിസ്ഥലങ്ങള്‍, വയോധികര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി വീടിനടുത്തുള്ള കേന്ദ്രം, കമ്യൂണിറ്റി കേന്ദ്രം, പഞ്ചായത്ത് ഭവന്‍, സ്‌കൂള്‍, കോളജ്, വൃദ്ധസദന തുട ങ്ങിയ ഇടങ്ങളില്‍ താല്‍ക്കാലികമായി വാക്‌സിനേഷന്‍ നടത്താമെന്നാണു മാര്‍ഗനിര്‍ദേശത്തില്‍ കേന്ദ്രം പറയുന്നത്.
സര്‍ക്കാരിന്റെ കോവിഡ് വാക്‌സിനേഷന്‍ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. വാക്‌സിനേഷന്‍ ഡ്രൈവ് നടത്തുമ്പോള്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്നു നിരീക്ഷിക്കാനും ഉറപ്പാക്കാനും സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു.











