കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറന്റ് ഓ ഫീസര്‍ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൃശൂര്‍ പൊന്നൂക്കരയിലുള്ള വസതിയില്‍ വച്ചായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍
തൃശൂര്‍: കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ജൂനിയര്‍ വാറന്റ് ഓഫീ സര്‍ എ പ്രദീപിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. തൃശൂര്‍ പൊന്നൂക്കരയിലു ള്ള വസതിയില്‍ വച്ചായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടന്നത്. പൂത്തൂരിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാടൊന്നാകെ ഒഴുകിയെത്തി. കോയമ്പത്തൂര്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും റോഡു മാര്‍ഗം വിലാ പയാത്രയായാണ് മൃതദേഹം നാട്ടിലെത്തിച്ചത്.
മന്ത്രിമാരായ കെ.രാജന്‍, കെ. കൃഷ്ണന്‍കുട്ടി,ആര്‍ ബിന്ധു, കെ രാധാകൃഷ്ണന്‍,എം.എല്‍.എമാര്‍, എം.പിമാ ര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പ്രദീപിന് അന്ത്യോപചാരമര്‍പ്പി ക്കാന്‍ എത്തിയിരുന്നു. സംസ്‌കാരം ചടങ്ങു കള്‍ വൈകിട്ട് 5.30ന് ആരംഭിച്ചു. പ്രദീപിന്റെ എട്ടുവസയ്യുകാരനായ മൂത്ത മകനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്. വിലാപയാത്ര കടന്നുപോയപ്പോള്‍ ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികള്‍ അര്‍പ്പി ക്കാന്‍ ദേശീയപതാകയുമായി നിരവധിപേരാണ് കാത്തുനിന്നത്.
ഡല്‍ഹിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂ ര്‍ വ്യോമതാവളത്തില്‍ എത്തിച്ചത്. ഡല്‍ഹിയില്‍ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മൃതദേഹത്തെ അനു ഗമിച്ചു. മൃതദേഹം സുലൂരിലെത്തിച്ചപ്പോള്‍ തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍ അവിടെയെത്തി അന്തി മോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മുരളീധരനും പ്രതാപനും വിലാപയാത്രയെ അനുഗമിച്ചു.











