പൈനാവ് എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേ ന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ കസ്റ്റഡിയില്‍. എന്നാല്‍ കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണെന്ന് എസ്എഫ്ഐ ആരോപിച്ചു
ഇടുക്കി: പൈനാവ് എഞ്ചിനിയറിങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ കു ത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജെറിന്‍ ജോജോ കസ്റ്റഡി യില്‍. സംഭവ ശേഷം ഓടിരക്ഷപ്പെടുന്നതിനിടെയാണ് ഇയാളെ പൊലീസ് പിടികൂടിയത്.
അതേസമയം, കുത്തിയത് യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലിയാണെന്ന് എസ്എഫ്ഐ ആ രോപിച്ചു. യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് നിയോജക മണ്ഡലം പ്ര സിഡന്റും മണിയാറംകുടി സ്വദേശി യുമായ നിഖില്‍ പൈലിയാണെന്നും ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യന്‍ ആരോപിച്ചു. കു ത്തേറ്റ ധീരജിനെ ആശുപത്രിയിലെത്തിച്ചത് സത്യന്റെ കാറിലായിരുന്നു. പൊലീസും ഇക്കാര്യം സ്ഥിരീക രിച്ചു.
ജില്ലാ പഞ്ചായത്തിലേക്ക് പോകുന്ന വഴിയാണ് ധീരജിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കുട്ടികള്‍ വിളി ക്കുന്നത്. കാറുമായി സംഭവ സ്ഥലത്തേക്ക് പോകുമ്പോള്‍ നിഖില്‍ ഓടി വരുന്നത് കണ്ടുവെന്നും സത്യന്‍ പറഞ്ഞു. ധീരജുമായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന നിഖിലും സുഹൃ ത്തും കലക്ട്രേറ്റ് ഭാഗത്തേക്ക് ഓടിപ്പോയതായും സത്യന്‍ പറഞ്ഞു.
നാളെ എസ്എഫ്ഐ പഠിപ്പ് മുടക്ക്
കൊലപാതകത്തില്‍ പ്രതിഷേധിച്ച് നാളെ എസ്എഫ്ഐ സംസ്ഥാന വ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്തു. കൊലപാതകം ആസൂത്രിതമാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ് ആരോപിച്ചു. ക്യാമ്പസിനു പുറത്തു നിന്ന് സംഘടിച്ചെത്തിയ യൂത്ത് കോ ണ്‍ഗ്രസ് സംഘം എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു എന്ന് സച്ചിന്‍ദേവ് പറഞ്ഞു.
കെഎസ്യു നടത്തുന്നത് അതിഭീകരമായ അക്രമമാണ്. അതിന് എല്ലാ സഹായവും നല്‍കുന്ന ത് യൂത്ത് കോണ്‍ഗ്രസാണ്. ഭ്രാന്ത് പിടിച്ച അക്രമി സംഘമായി കെഎസ്യു മാറി. വിദ്യാര്‍ത്ഥിക ളെയും ജനങ്ങളെയും അണിനിരത്തി ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവുമെന്നും സച്ചിന്‍ദേവ് പറഞ്ഞു.