പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ധാര്‍മികത യെക്കുറിച്ച് പഠിപ്പിക്കേണ്ടെന്നും നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്കറിയാമെന്നും അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അന്‍വര്‍ പറഞ്ഞു.
മലപ്പുറം: പ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി പിവി അന്‍വര്‍ എംഎല്‍എ. ധാര്‍മി കതയെക്കുറിച്ച് പഠിപ്പിക്കേണ്ടെന്നും നിയമസഭയില്‍ എപ്പോള്‍ വരണമെന്ന് തനിക്കറിയാമെന്നും അതിന് വിഡി സതീശന്റെ ഉപദേശം വേണ്ടെന്നും അന്‍വര്‍ പറഞ്ഞു.
വയനാട് നിന്ന് ജയിച്ചുപോയ നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധി എം.പി എവിടെയാണെന്നും അ ദ്ദേഹം വിദേശത്ത് പോകുമ്പോള്‍ ഇന്റലി ജന്റ്സിന് പോലും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താ ന്‍ ഒരുകാലത്തും നിയമസഭയില്‍ എത്തരുതെന്ന് കരുതി പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ താന്‍ ചെല്ലാ ത്തതില്‍ സങ്കടപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും സ്വന്തം ഗുരുവിനെ തള്ളി പ്രതിപ ക്ഷ നേതാവായ സതീശന്‍ തന്നെ കാര്യങ്ങള്‍ പഠിപ്പിക്കേണ്ടെന്നും എം.എല്‍.എ പറഞ്ഞു.
താന്‍ ഒരുകാലത്തും നിയമസഭയില്‍ എത്തരുതെന്ന് കരുതി പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ താന്‍ ചെല്ലാ ത്തതില്‍ സങ്കടപ്പെടുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും സ്വന്തം ഗുരുവിനെ തള്ളി പ്രതിപ ക്ഷ നേതാവായ സതീശന്‍ തന്നെ കാര്യങ്ങള്‍ പഠിപ്പിക്കേണ്ടെന്നും എം.എല്‍.എ പറഞ്ഞു. ഫെയ് സ് ബുക്കിലൂടെയായിരുന്നു അന്‍വറിന്റെ പ്രതികരണം.
പി.വി അന്‍വറിന് ജനപ്രതിനിധിയായി ഇരിക്കാന്‍ ആവില്ലെങ്കില്‍ രാജിവെക്കണമെന്നും ബിസി നസ് നടത്താന്‍ അല്ലല്ലോ ജനപ്രതിനിധി ആക്കിയ തെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞിരുന്നു.സഭയിലെ അസാന്നിധ്യം – റൂള്‍സ് ഓഫ് പ്രൊസീഡര്‍ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കണമെന്നും എല്‍.ഡി.എഫും സര്‍ക്കാരും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആരോഗ്യ കാരണങ്ങ ളാല്‍ സഭയില്‍ ഹാജരായില്ലെങ്കില്‍ മനസിലാ ക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
അന്‍വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലെ പൂര്‍ണ രൂപം
പിവി അന്‍വര്‍ നിയമസഭയിലെത്തിയില്ലെന്ന പ്രതിപക്ഷ നേതാവായ അങ്ങയുട പ്രസ്തവന ഇന്ന് കാണുകയുണ്ടായി. പിവി അന്‍വര്‍ നിയമ സഭയിലെത്തിയില്ലെന്ന അങ്ങയുടെ വിഷമം എന്നെ അ തിശയിപ്പിക്കുന്നതാണ്. ഒരുകാലത്തും നിയമസഭയില്‍ എത്തരുതെന്ന രീതിയില്‍ വ്യക്തിപരമാ യി എനിക്കെതിരെ പ്രവര്‍ത്തിച്ച പാര്‍ട്ടിയുടെ നേതാവാണ് നിങ്ങള്‍. നിലമ്പൂരില്‍ തന്നെ പരാജയപ്പെടു ത്താന്‍ രാഹുല്‍ ഗാന്ധിയെവരെ പരാജയ പ്പെടുത്താന്‍ കൊണ്ടുവന്നു.
ഇപ്പോ എന്നെ കാണാത്തതില്‍ വിഷമം ഉണ്ടെന്നറിഞ്ഞതില്‍ സന്തോഷം തോന്നി. താങ്കളുടെ ഒരു നേതാവുണ്ടല്ലോ. രാഹുല്‍ ഗാന്ധി എവിടെയാ ണ്?. അദ്ദേഹം ഇന്ത്യവിട്ടുപോകുമ്പോള്‍ എവിടെയാ ണെന്ന് പോകുന്നതുപോലും പറയാറില്ല. അത്തരത്തിലുള്ള ഒരു നേതാവിന്റെ അനുയായിയാണ് താങ്കള്‍ എന്ന് ഓര്‍ക്കണം. വയനാട് നിന്ന് ജയിച്ചുപോയ രാഹുല്‍ ഗാന്ധിയെ കാണാനെ ഇല്ല. ഇതി നെല്ലാം മറുപടി പറയാന്‍ താങ്കള്‍ ബാധ്യസ്ഥനാണ്.
സ്വന്തം ഗുരുവിനെ പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്ന് കുതികാല്‍ വെട്ടി താങ്കള്‍ ഇരിക്കുന്ന സീറ്റി ന്റെ പുറകിലേക്കാക്കിയ നേതാവാണ് താങ്കള്‍. അതുകൊണ്ട് ധാര്‍മികതയെപ്പറ്റി പറയേണ്ട. നിയമ സഭയില്‍ എപ്പം വരണം പൊതുജനങ്ങളോട് എങ്ങനെ പെരുമാറണമെന്ന് എനിക്കറിയാം. അതി ന് താങ്കളുടെ ഉപദേശം വേണ്ട. ജനം എന്നെ തെരഞ്ഞടുത്തിട്ടുണ്ടെങ്കില്‍ ആ ബാധ്യത താന്‍ നിറവേറ്റുമെന്നും അന്‍വര്‍ പറഞ്ഞു.