കുന്നിന്‍ മുകളില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറക്കി സുരക്ഷിതമായ സ്ഥ ലത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ച ത്. മയക്കുവെടി വയ്ക്കുന്നതിന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് ദൗത്യം പൂര്‍ത്തിയാക്കിയത്
ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടിവച്ചു. കുന്നിന്‍ മുകളില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറക്കി സുരക്ഷിതമായ സ്ഥ ലത്തെത്തിച്ച ശേഷമാണ് മയക്കു വെടി വച്ചത്. മയക്കുവെടി വയ്ക്കുന്നതിന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് ദൗത്യം പൂര്‍ത്തി യാക്കിയത്.
അരിക്കൊമ്പനെ സിമന്റ് പാലം മേഖലയില്‍ എത്തിച്ചാണ് മയക്കുവെടി വച്ചത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ച ത്. ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. സംഘങ്ങളായി തിരിഞ്ഞ് പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗത്യ സംഘം വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്.