ജിപിഎസ് റേഡിയോ കോളര്‍ ഘടിപ്പിച്ച് അരിക്കൊമ്പനുമായി ദൗത്യം സംഘം ഉടന്‍ കുമളിയിലേക്ക് തിരിക്കും. ചിന്നക്കനാലില്‍ നിന്നും മൂന്ന് മണിക്കൂര്‍ യാത്ര ചെയ്ത് വേ ണം ആനയെ പെരിയാര്‍ റിസര്‍വ് വനമേഖലയില്‍ എത്തിക്കാന്‍ സാധിക്കുക.
ഇടുക്കി : മണിക്കൂറുകളുടെ നീണ്ട ശ്രമത്തിനൊടുവില്‍ തളച്ച അരിക്കൊമ്പന്‍ എന്ന കാട്ടാനയെ കുമളി യി ലേക്ക് മാറ്റുമെന്ന് റിപ്പോര്‍ട്ട്. കുമളിയിലെ പെരിയാര്‍ കടുവ സങ്കേ തത്തില്‍ സീനിയറോട വന മേഖല യി ലേക്കാണ് മാറ്റുക. ഇതെ തുടര്‍ന്ന് കുമളി ഗ്രാമപഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജനവാസ മേ ഖലയില്‍ നിന്നും 22 കിലോമീറ്റര്‍ അകലെയാണ് സീനിയറോട. ജിപിഎസ് റേഡിയോ കോളര്‍ ഘടിപ്പിച്ച് അരിക്കൊമ്പനുമായി ദൗത്യം സംഘം ഉടന്‍ കുമളിയിലേക്ക് തിരിക്കും. ചിന്നക്കനാലില്‍ നിന്നും മൂന്ന് മണി ക്കൂര്‍ യാത്ര ചെയ്ത് വേണം ആനയെ പെരിയാര്‍ റിസര്‍വ് വന മേഖലയില്‍ എത്തിക്കാന്‍ സാധിക്കുക.
ചിന്നക്കനാലിലെ പ്രദേശവാസികളെ വിറപ്പിച്ച അരിക്കൊമ്പനെ മണിക്കൂറുകള്‍ക്ക് നീണ്ട ശ്രമത്തിനൊ ടുവിലാണ് തളച്ചത്. ആനയെ തളച്ച് ദൗത്യം സംഘം അരിക്കൊമ്പനെ അനിമല്‍ അംബുലന്‍സ് കയറ്റി. ആദ്യ മയക്ക് വെടി വെച്ചതിന് അഞ്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ദൗത്യ സംഘത്തിനെ അരിക്കൊമ്പ നെ തളയ്ക്കാന്‍ സാധിച്ചത്. ആറ് ബുസ്റ്റര്‍ ഡോസുകളാണ് ആനയ്ക്ക് നല്‍കിയത്. നീണ്ട് നേരത്തെ പ്രതിരോധ ത്തിന് ശേഷമാണ് അരിക്കൊമ്പനെ കുങ്കയാനകളുടെ സഹായത്തോടെ അനിമല്‍ അംബുലന്‍സില്‍ ക യറ്റാന്‍ സാധിച്ചത്. റേഡിയോ കോളര്‍ ഘടിപ്പിച്ചതിന് ശേഷം അരിക്കൊമ്പന്‍ ചിന്നക്കനാലിനോട് വിട പറ യും.
കുന്നിന്‍ മുകളില്‍ നിലയുറപ്പിച്ച അരിക്കൊമ്പനെയും മറ്റ് രണ്ട് ആനകളെയും പടക്കം പൊട്ടിച്ച് കുന്നിറ ക്കി സുരക്ഷിതമായ സ്ഥലത്തെത്തിച്ച ശേഷമാണ് മയക്കുവെടി വച്ച ത്. മയക്കുവെടി വയ്ക്കുന്നതിന് രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് ദൗത്യം പൂര്‍ത്തിയാക്കിയത്. അരിക്കൊമ്പനെ സിമന്റ് പാലം മേഖലയില്‍ എത്തിച്ചാണ് മയക്കുവെടി വച്ചത്. സമീപത്തുണ്ടായിരുന്ന ചക്കക്കൊമ്പനെ മാറ്റിയ ശേഷമാ ണ് അരിക്കൊമ്പനെ മയക്കുവെടി വച്ചത്. ഫൊറന്‍സിക് സര്‍ജന്‍ ഡോ. അരുണ്‍ സഖറിയയാണ് അരി ക്കൊമ്പനെ മയക്കുവെടി വച്ചത്. സംഘങ്ങളായി തിരിഞ്ഞ് പല ഭാഗത്ത് നിന്നായി ആനയെ വളഞ്ഞ ദൗ ത്യസംഘം വളരെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് അരി ക്കൊമ്പനെ മയക്കുവെടി വച്ചത്.
അതേസമയം കൊമ്പനെ എങ്ങോട്ട് മറ്റുമെന്നത് ഇതുവരെ വനം വകുപ്പ് വ്യക്തമാക്കിട്ടില്ല. ഇടുക്കിയിലും പറമ്പിക്കുളത്തേക്കും മാറ്റില്ലെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ നേരത്തെ അറിയിച്ചിരുന്നു. അതേസമയം തേക്കടി വന മേഖലയിലേക്കോ കോടനാട്ടേക്കോ അരിക്കൊമ്പനെ മറ്റാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ ട്ടുകളാണ് സൂചിപ്പിക്കു ന്നത്. ഇവയ്ക്ക് പുറമെ മംഗള ദേവി വന മേഖല, പത്തനംതിട്ട ജില്ലയിലെ ഗവ മേഖല യും ആനയെ തുറന്ന് വിടാനുള്ള വനം വകുപ്പിന്റെ പട്ടികയിലുണ്ടെന്നാണ് സൂചന. ഹൈക്കോടതി ഉത്തര വിനെ തുടര്‍ന്നാണ് കൂട്ടിലടയ്ക്കാതെ അരിക്കൊമ്പനെ മറ്റൊരു വന മേഖലയിലേക്ക് വനം വകുപ്പ് മാറ്റാന്‍ ഒരുങ്ങുന്നത്.











