രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എന്‍വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ദ്രൗപദി മുര്‍മു രാജ്യത്തിന്റെ പ്രഥമ വനിതയായി
ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ദ്രൗപദി മുര്‍മു രാജ്യത്തിന്റെ പ്രഥമ വനിതയായി. രാ ഷ്ട്രപതി സ്ഥാനമൊഴിഞ്ഞ രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ചീഫ് ജസ്റ്റിസ് എന്‍.വി രമണ, സ്പീക്കര്‍ ഓം ബിര്‍ള, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് കേന്ദ്രമന്ത്രിമാര്‍ എന്നിവരുടെ സാന്നിധ്യത്തി ലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.
സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതി ഭവനില്‍ നിന്ന് രാംനാഥ് കോവിന്ദും ദ്രൗപദി മുര്‍മുവും ഒന്നിച്ചാണ് പാര്‍ ലമെന്റിലേക്ക് ഇറങ്ങിയത്. സെന്‍ട്രല്‍ ഹാളിലേക്ക് പ്രവേശിക്കു ന്ന കവാടത്തില്‍ ദ്രൗപദി മുര്‍മുവിന് ഏവ രും സ്വീകരണം നല്‍കി. ഉപരാഷ്ട്രപതിയും ചീഫ് ജസ്റ്റിസും ചേര്‍ന്ന് മുര്‍മുവിനെ പാര്‍ലമെന്റിലേക്ക് ആന യിച്ചു.
അഞ്ചാം നമ്പര്‍ ഗേറ്റിലൂടെയാണ് ദ്രൗപദി മുര്‍മു പാര്‍ലമെന്റിലേക്ക് പ്രവേശിച്ചത്. രാവിലെ പത്ത് മണി യോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്. ശേഷം രാഷ്ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്തു.