എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. ദ്രൗപദി മുര്‍മുവാണ് സ്ഥാനാര്‍ഥി. ഒഡിഷയി ല്‍ നിന്നുള്ള ആദിവാസി നേതാവാണ് ദ്രൗപദി മുര്‍മു. ഝാര്‍ഖണ്ഡിലെ ആദ്യ ഗവര്‍ണ റായിരുന്നു ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി : എന്‍ഡിഎ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ഝാര്‍ഖണ്ഡ് മുന്‍ ഗവര്‍ണര്‍ ദ്രൗ പതി മുര്‍മുവിനെയാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയായി എ ന്‍ഡിഎ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് വാര്‍ ത്താസമ്മേളനത്തില്‍ പേര് പ്രഖ്യാപിച്ചത്. ആദിവാസി- ഗോത്ര വിഭാഗത്തില്‍ നിന്ന് ഒരാള്‍ ആദ്യമായാണ് രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്നത്.
20 പേരുകള്‍ സ്ഥാനാര്‍ഥി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്തതായി അദ്ദേഹം പറ ഞ്ഞു. വനിത,പട്ടികജാതി-വര്‍ഗ പ്രാതിനിധ്യം തുടങ്ങിയ ഘടകങ്ങളാണ് മുര്‍മുവിനെ തീരുമാനിക്കു ന്നതിന് നിര്‍ണായകമായ ത്. പ്രതിഭ പാട്ടീലിന് ശേഷം രാഷ്ട്രപതി സ്ഥാനാര്‍ഥിയാകുന്ന രണ്ടാമത്തെ വനിത കൂടിയാണ് മുര്‍മു. മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് പ്രതിപക്ഷത്തിന്റെ സം യുക്ത രാഷ്ട്രപതി സ്ഥാനാര്‍ഥി.
ഒഡിഷയില്‍ നവീന്‍ പട്‌നായിക് മന്ത്രിസഭയില്‍ മന്ത്രിയായിരുന്നു ദ്രൗപതി മുര്‍മുവി. ഗോത്രവര്‍ഗ ജനതയ്ക്കിടയില്‍ നടത്തിയ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ദ്രൗപദി മുര്‍മുവിന്റെ സംസ്ഥാനതല രാഷ്ട്രീയത്തിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.











