ദോഹ: ദോഹ മെട്രോയും ലുസെയ്ൽ ട്രാമും ഉപയോഗിക്കുന്ന യാത്രക്കാർക്കായി ഖത്തർ റെയിൽ പുതിയ ഓഫർ പ്രഖ്യാപിച്ചു. ‘ബൈ ത്രീ, ഗെറ്റ് വൺ’ എന്ന പ്രമോഷൻ ഓഫറിന്റെ ഭാഗമായി, തുടർച്ചയായി മൂന്ന് മാസം (30 ദിവസം വീതമുള്ള) ടിക്കറ്റുകൾ വാങ്ങുന്നവർക്ക്, ചതുര്‍ത്തത്തെ മാസം സൗജന്യമായി യാത്ര ചെയ്യാനുള്ള അവസരമാണ് ലഭിക്കുന്നത്.
ആർക്ക് ലഭ്യമാകും?
ഓഫർ ദോഹ മെട്രോയുടെയും ലുസെയ്ൽ ട്രാമിന്റെയും സ്റ്റാൻഡേർഡ് ട്രാവൽ കാർഡ് ഉടമകൾക്കാണ് ബാധകമാകുന്നത്.
പ്രധാന നിബന്ധനകൾ:
- ഈ ഓഫർ ജൂൺ 1 മുതൽ 30 വരെയുള്ള കാലയളവിലേയ്ക്ക് മാത്രം പ്രാബല്യത്തിൽ വരും.
- ആദ്യത്തെ 30 ദിവസത്തേക്കുള്ള ടിക്കറ്റ് ജൂൺ മാസത്തിൽ എടുക്കേണ്ടതാണ്.
- തുടർന്ന്, ജൂലൈ 1നും ഓഗസ്റ്റ് 31നും ഇടയിൽ ശേഷിച്ച രണ്ട് മാസത്തേക്കുള്ള ടിക്കറ്റുകൾ വാങ്ങണം.
- തുടർച്ചയായി മൂന്ന് മാസം ടിക്കറ്റുകൾ എടുത്തവർക്ക് സെപ്റ്റംബർ 1 മുതൽ 30 വരെ സൗജന്യ യാത്ര നൽകപ്പെടും.
കൂടുതൽ വിവരങ്ങൾക്ക്:
വിവരങ്ങൾക്കും ഷർതുകൾക്കുമായി സന്ദർശിക്കുക: www.qr.com.qa/home











