ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. കലാശപ്പോരിലേക്ക് എത്തിയതോടെ കേരളം സ്വര്‍ണം, വെള്ളി മെഡലുകളില്‍ ഒന്ന് ഉറപ്പാക്കി. പുരുഷ ഫുട്ബോള്‍ സെമിയില്‍ കര്‍ണാടകയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് കേരളം വീഴ്ത്തിയത്. സര്‍വീസസ്- ബംഗാള്‍ മത്സര വിജയിയെയാണ് കേരളം ഫൈനലില്‍ നേരിടുന്നത്
അഹമ്മദാബാദ്: ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളം ഫൈനലില്‍. വൈകിട്ട് നാലിന് നടന്ന മത്സ രത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു കേരളത്തിന്റെ ജയം. മത്സരത്തിന്റെ രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ സ്വന്തമാക്കിയ കേരളം കര്‍ണാടകയുടെ മുന്നേറ്റത്തിന് തടയിട്ടു. മുഹമ്മദ് ആശിഖായിരു ന്നു കേരളത്തിന് വേണ്ടി ആദ്യ ഗോള്‍ സ്വന്തമാക്കിയത്.
ആദ്യ പത്തുമിനിട്ടിനുള്ളിള്‍ തന്നെ ഗോള്‍ നേടിയതോടെ മത്സരത്തില്‍ കേരളത്തിന് ആധിപത്യം ലഭിച്ചു. ആദ്യ പകുതിയില്‍ ഗോള്‍ നേടാനായി കേരളത്തിന് മികച്ച പല അവസരങ്ങളും ലഭിച്ചെങ്കിലും മുതലാ ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ കര്‍ണാടകയുടെ മുന്നേറ്റത്തെ കേരളം പ്രതിരോധിച്ച് പരാജയപ്പെടുത്തുക യും ചെയ്തു.
രണ്ടാം പകുതിയില്‍ പുതു ഊര്‍ജവുമായി കളത്തിലറങ്ങിയ കേരളം മത്സരത്തിന്റെ നിയന്ത്രണം ഏറ്റെ ടുത്തു. മികച്ച പല മുന്നേറ്റങ്ങളും നടത്തിയ കേരളം 55ാം മിനുട്ടില്‍ രണ്ടാം ഗോള്‍ സ്വന്തമാക്കി. 55ാം മിനു ട്ടില്‍ പി. അജേഷായിരുന്നു കേരളത്തിന്റെ രണ്ടാം ഗോള്‍ സ്വന്തമാക്കിയത്.