ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. ദേശീയപാതയില്‍ ചാലക്കുടി പോട്ടയ്ക്ക് സമീപമാണ് അപകടം നടന്നത്
തൃശൂര്‍: ദേശീയപാതയില്‍ ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. ഷിനോജ് (24), ബ്രൈറ്റ് (23) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം. ദേശീയപാതയില്‍ ചാലക്കുടി പോട്ടയ്ക്ക് സമീപമാ ണ് അപകടം നടന്നത്.ലോറിയുടെ പിന്നില്‍ ബൈക്ക് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ ഗു രുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചി ല്ല.
ബ്രൈറ്റ് സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുകയാണ്. ഉന്നത പഠനത്തിന് യുകെ യില്‍ പോകാനിരിക്കേയാണ് അപകടം നടന്നത്.