ദേശീയ പാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ദേശീയപാതയിലെ കുഴയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതി ന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപടെല്‍
കൊച്ചി : ദേശീയ പാതകളിലെ കുഴികള്‍ അടിയന്തരമായി അടയ്ക്കാന്‍ ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം. ദേശീയപാതയിലെ കുഴയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിന് പിന്നാലെയാണ് ഹൈക്കോട തിയുടെ ഇടപടെല്‍. എത്രയും വേഗം കുഴികള്‍ അടക്കണമെന്ന് നാഷ ണല്‍ ഹൈവേ അതോറിറ്റിയുടെ റീജ്യണല്‍ ഓഫീസര്‍ക്കും പ്രൊജക്ട് ഡയറക്ടര്‍ക്കും ഹൈക്കോതി നിര്‍ദേശം നല്‍ കി.
അമിക്കസ്‌ക്യൂറി വഴി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് നിര്‍ദേശം നല്‍കി യത്. കൊച്ചിയിലെ റോഡു ക ളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസ് നി ലവില്‍ ഹൈക്കോടതി യു ടെ പരിഗണനയിലുണ്ട്. ഈ കേസ് പരിഗണി ക്കവെ, നിര്‍മ്മാണം കഴിഞ്ഞ ഉടന്‍ തന്നെ തകരാന്‍ റോഡുകള്‍ പശവെ ച്ച് ഒട്ടിക്കുകയാണോ എന്നും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. റോഡിലെ കുഴികള്‍ സംബ ന്ധിച്ച കേസ് ഹൈക്കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ഇന്നലെ രാത്രിയാണ് നെടുമ്പാശ്ശേരിയില്‍ ബൈക്ക് യാത്രികന്‍ റോഡിലെ കുഴിയില്‍ വീണ് മരിച്ചത്. പറവൂര്‍ മാഞ്ഞാലി സ്വദേശി ഹാഷിമാണ് റോഡിലെ കുഴിയില്‍ വീണ തിനെ തുടര്‍ന്ന് മറ്റൊരു വാഹ നം കയറിയിറങ്ങി മരിച്ചത്. രാത്രി പത്തരയോടെ ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകും വഴിയായിരുന്നു അപകടം. നെടുമ്പാശ്ശേരി മാര്‍അത്തനേഷ്യസ് സ്‌കൂളിന് മുന്‍പിലെ കുഴിയിലാണ് ഹാഷിം വീണത്. ദേശീയപാതയിലെ ഭീമന്‍കുഴിയില്‍ വീണ സ്‌കൂട്ടറില്‍ നിന്ന് ഹാഷിം റോഡിലേക്ക് തെറിച്ചു വീഴു കയും ഈ സമയം പിറകില്‍ വന്ന വാഹനം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു.