മസ്കത്ത്: രാജ്യത്തിന്റെ 54ാം ദേശീയദിനാഘോഷത്തോടനുബന്ധിച്ച് മൂന്നിടത്ത് കരിമരുന്ന് പ്രയോഗം നടത്തുമെന്ന് നാഷനൽ സെലിബ്രേഷൻസ് ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.
നവംബർ 18ന് മസ്കത്തിലെ അൽ ഖൂദ്, സലാലയിലെ ഇത്തീൻ, 21ന് ഖസബിലെ ദബ്ദബ എന്നിവിടങ്ങളിൽ രാത്രി എട്ട് മണിക്കായിരിക്കും കരിമരുന്ന് പ്രയോഗം. ചെറിയ ഒരു ഇടവേളക്കുശേഷമാണ് ദേശീയദിനാഘോഷത്തിൽ കരിമരുന്ന് പ്രയോഗം തിരിച്ചെത്തുന്നത്.
കഴിഞ്ഞ വർഷം ആഘോഷങ്ങൾ ഔദ്യോഗിക പരിപാടികളിൽ മാത്രം ഒതുങ്ങിയപ്പോൾ അതിന് മുന്നത്തെ വർഷം വെടിക്കെട്ടിനു പകരം ലേസർ ഷോകളായിരുന്നു നടത്തിയിരുന്നത്. ദേശീയദിനാഘോഷത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് നാടും നഗരവും.











