മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ കിഴിവ് ലഭിക്കുന്ന ഓഫർ നവംബർ 30 വരെ ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് ബാധകമായിരിക്കും.
ഒമാൻ എയറിന്റെ വ്യാപകമായ നെറ്റ്‌വർക്കിൽ ഉൾപ്പെടുന്ന യൂറോപ്, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, ജിസിസി, ഇന്ത്യൻ ഉപഭൂഖണ്ഡം എന്നിവയിലാകെ 40-ലധികം സെക്ടറുകളിൽ ബിസിനസ്, ഇക്കോണമി ക്ലാസ് സീറ്റുകൾ കുറഞ്ഞ നിരക്കിൽ ലഭിക്കും. ഇക്കോണമി ക്ലാസ് നിരക്കുകൾ 29 റിയാൽ മുതൽ ആരംഭിക്കുമ്പോൾ ബിസിനസ് ക്ലാസ് നിരക്കുകൾ 128 റിയാൽ മുതലാണ്.
ആഭ്യന്തര വിമാനങ്ങൾ, ഇന്റർലൈൻ സർവീസുകൾ, കോഡ്‌ഷെയർ പങ്കാളികളുടെ സർവീസുകൾ എന്നിവ ഈ ഓഫറിൽ ഉൾപ്പെടില്ലെന്ന് ഒമാൻ എയർ വ്യക്തമാക്കി.












