കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം. ദേശിയപാതയില്‍ അമ്പലപ്പുഴ പായല്‍കുള ങ്ങ രയില്‍ പുലര്‍ ച്ചെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാ ണ് അപകടത്തില്‍ പെട്ടത്.
ആലപ്പുഴ : കാറും ലോറിയും കൂട്ടിയിടിച്ച് നാലു മരണം. ദേശിയപാതയില്‍ അമ്പലപ്പുഴ പായല്‍കുളങ്ങര യില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വിമാനത്താവളത്തിലേക്ക് പോയവരുടെ കാറാണ് അപകട ത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന നാലു പേര്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍ പെട്ടത്.

തിരുവനന്തപുരം പരുത്തിക്കുഴി സ്വദേശി ഷൈ ജു(34), ബന്ധു അഭിരാഗ്(25), ആനാട് സ്വദേശി സു ധീഷ് ലാല്‍ (37), മകന്‍ അമ്പാടി(12) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുധീഷിന്റെ ഭാര്യ ഷൈനി യെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോള ജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എതിര്‍ദിശയില്‍ വന്ന ലോറിയും കാറും കൂട്ടിയി ടിക്കുകയായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവ ളത്തി ലേക്ക് പുറപ്പെട്ടവര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. ഷൈ നിയെ വിദേശത്തേക്ക് യാത്ര യയക്കാനാണ് ഇവര്‍ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെട്ടത്. അഞ്ച് പേരാണ് കാറിലുണ്ടായിരുന്നതെന്നാണ് ലഭി ക്കുന്ന സൂചന. നാല് പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടത്തില്‍ പെട്ട വാഹനങ്ങളില്‍ ഏതെങ്കിലും ഒ ന്നിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.