ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ മുന്‍ മേല്‍ശാന്തി അറസ്റ്റില്‍. കൊ ച്ചി വെണ്ണല മാതരത്ത് ദേവീക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി അശ്വന്ത് (32) ആണ് അറ സ്റ്റിലായത്. ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങള്‍ മോഷ്ടിച്ചതിന് ശേഷം മുക്കുപണ്ടം ഉപ യോഗിച്ച് അതേ രീതിയിലുള്ള തിരുവാഭരണങ്ങളാണ് പ്രതിഷ്ഠയില്‍ ഇയാള്‍ അണിയി ച്ചിരുന്നതെന്ന് പൊലീസ്
കൊച്ചി : ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ച കേസില്‍ മുന്‍ മേല്‍ശാന്തി അറസ്റ്റില്‍. കൊച്ചി വെണ്ണല മാതരത്ത് ദേവീക്ഷേത്രത്തിലെ മുന്‍ മേല്‍ശാന്തി അശ്വന്ത് (32) ആണ് അറസ്റ്റിലായത്. കണ്ണൂര്‍ അഴീക്കോ ട് സ്വദേശിയായ അശ്വന്ത് ബ്രാഹ്‌മണ സമുദായത്തില്‍പെട്ടയാളെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ക്ഷേത്രങ്ങളില്‍ ജോലിയില്‍ പ്രവേശിച്ചി രുന്നതെന്നും ആക്ഷേപമുണ്ട്.
വെണ്ണല മാതരത്ത് ദേവീ ക്ഷേത്രത്തില്‍ പുതിയതായി ചുമതലയേറ്റ മേല്‍ശാന്തിക്ക് തിരുവാഭരണ ങ്ങളി ല്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയി ലാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തിരുവാ ഭരണത്തിന്റെ പരിശുദ്ധിയില്‍ സംശയം തോന്നി മേല്‍ശാന്തി ക്ഷേത്രഭാരവാഹികളെ വിവരം അറിയിക്കു കയും തുടര്‍ന്ന് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
ഒട്ടുമിക്ക ക്ഷേത്രങ്ങളിലും തിരുവാഭരണങ്ങള്‍ മോഷ്ടിച്ചതിന് ശേഷം മുക്കുപണ്ടം ഉപയോഗിച്ച് അതേ രീ തിയിലുള്ള തിരുവാഭരണങ്ങളാണ് പ്രതിഷ്ഠയില്‍ ഇയാള്‍ അണിയിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ പാലാരിവിട്ടത്തെ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 25 ഗ്രാമിലേറെ തൂക്കമുള്ള തിരുവാഭരണം കണ്ടെത്തി.
ഉദയംപേരൂരില്‍ മുല്ലമൊട്ട്
മാലയില്‍ മൊട്ടുകള്‍ കൂടി
വെണ്ണല ക്ഷേത്രത്തിലെ ജോലി അവസാനിപ്പിച്ച് അശ്വന്ത് പോയത് ഉദയംപേരൂരിലെ ക്ഷേത്രത്തി ലേക്കായിരുന്നു. വെണ്ണല ക്ഷേത്രത്തിലെ വിവരം അറിഞ്ഞ് ഉദയംപേരൂരിലെ ക്ഷേത്ര ഭാരവാഹി കളും തിരുവാഭരണം പരിശോധിച്ചു. നിലവിലുള്ള മുല്ലമൊട്ട് മാലയില്‍ മൊട്ടുകള്‍ കൂടിയതായി കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയില്‍ ഇതും ചെമ്പാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സിറ്റി പൊ ലീസ് കമ്മിഷണറുടെ നിര്‍ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണര്‍ വി യു കുര്യാക്കോസിന്റെ നേതൃത്വ ത്തിലായിരുന്നു അന്വേഷ ണം. പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സനലും സംഘവുമാ യിരുന്നു അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.