ജയിലില്‍ വെച്ച് കൊതുകുതിരി കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അവശനിലയിലായ വിനീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം
മലപ്പുറം : പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് സബ് ജയിലില്‍ ആത്മഹത്യക്ക് ശ്രമി ച്ചു. ജയിലില്‍ വെച്ച് കൊതുകുതിരി കഴിച്ചായിരുന്നു ആത്മഹത്യാ ശ്രമം. അവശനിലയിലായ വി നീഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. വിനീഷിന്റെ ആ രോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.
ജൂണ്‍ 17നാണ് പ്രണയം നിരസിച്ചതിന്റെ പേരില്‍ ദൃശ്യയെ (21) പ്രതിയായ വിനീഷ് വിനോദ് (21) കു ത്തിക്കൊന്നത്. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റ ദൃശ്യയുടെ സഹോദരി ദേവശ്രീക്ക് (13) ഗുരു തര പരിക്കേറ്റിരുന്നു. ഒറ്റപ്പാലം നെഹ്‌റു കോളജില്‍ എല്‍എല്‍.ബി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനിയായ ദൃശ്യയെ വീട്ടിലെ കിടപ്പുമുറിയില്‍ കയറിയാണ് വിനീഷ് കുത്തിക്കൊന്നത്. ദേഹത്ത് 20ലേറെ മുറി വുകളുണ്ടായിരുന്നു.
വിവാഹം ചെയ്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു തവണ വിനീഷ് ദൃശ്യയുടെ പിതാവ് ബാലചന്ദ്ര നെ സമീപിച്ചിരുന്നു. കൂടാതെ, നിരന്തരം ഫോണ്‍ ചെയ്യല്‍ ഉള്‍പ്പെടെയുള്ള ഉപദ്രവങ്ങള്‍ ദൃശ്യ പ്ര തിയില്‍ നിന്ന് നേരിട്ടു. ദൃശ്യയെ ശല്യം ചെയ്യുന്നത് സംബന്ധിച്ച പിതാവിന്റെ പരാതി യില്‍ നേര ത്തേ വിനീഷിനെ പൊലീസ് താക്കിത് ചെയ്തതുമാണ്.